Photo: twitter
ലണ്ടന്‍: വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ചരിത്രമുറങ്ങുന്ന ലിവര്‍പൂള്‍ നദീതടപ്രദേശം യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്നിന്ന് പുറത്തായി. അധികവികസനമാണ് കാരണം. നദീതടമേഖല സംരക്ഷിക്കണമെന്ന് പൈതൃകസമിതി നിരന്തരം ബ്രിട്ടീഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇതു ഗൗനിക്കാതെ എവര്ട്ടണ് ഫുട്ബോള്‍ ക്ലബ്ബിനുവേണ്ടി മേഖലയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. ഒപ്പം അംബരചുംബികളായ കെട്ടിടങ്ങളും ഇവിടെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമിതി വോട്ടെടുപ്പിലൂടെ ലിവര്‍പൂളിനെ പുറത്താക്കിയത്.
ചൈനയുടെ നേതൃത്വത്തില്‍നടന്ന വോട്ടെടുപ്പില്‍ 13 അംഗങ്ങള്‍ ലിവര്‍പൂളിനെ ഒഴിവാക്കുന്നതിനെ അനുകൂലിച്ചു. അഞ്ചുപേര്‍ എതിര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ സാംസ്കാരികവിഭാഗമായ യുനെസ്കോയുടെ പട്ടികയില്‍ നിന്ന് നീക്കുന്ന മൂന്നാമത്തെ പൈതൃകപ്രദേശമാണ് ലിവര്‍പൂള്‍. ഒമാനിലെയും ജര്‍മനിയിലെയും പ്രദേശങ്ങളാണ് നേരത്തേ നീക്കിയത്.
ലിവര്‍പൂളിന്റെ ഭാവികാര്യങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ ഉറപ്പുനല്കിയില്ലെന്നും ഇതു യുനെസ്കോയുടെ ലക്ഷ്യത്തിനു വിരുദ്ധമാണെന്നും സമിതി പറഞ്ഞു. നടപടി ഏറെ വിഷമിപ്പിക്കുന്നതാണെന്ന് ബ്രിട്ടന് പ്രതികരിച്ചു. ലിവര്‍പൂളിന്റെ സ്വത്വം കാത്തുസൂക്ഷിക്കുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും പുറത്താക്കുന്നത് കനത്തനഷ്ടമാണെന്നും ബ്രിട്ടീഷ് സാംസ്കാരികവകുപ്പുമന്ത്രി പറഞ്ഞു.
Content Highlights: Liverpool stripped of Unesco World Heritage status
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..