ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ പരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അതിന്റെ ഭാഗമായി ഇന്ത്യയിലെ ലൈറ്റ് ഹൗസുകള്‍ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റും. 

രാജ്യത്തെ തെരെഞ്ഞെടുക്കപ്പെട്ട 65 ലൈറ്റ് ഹൗസുകളാണ് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക. ഇതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. കോവിഡിന് ശേഷം ലോകസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലുള്ള ലൈറ്റ് ഹൗസുകളെ ഒറ്റ പ്രോജക്റ്റിനുള്ളില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. ഗുജറാത്തില്‍ നിന്നും 13, തമിഴ്‌നാട്ടില്‍ നിന്നും 11, കേരളത്തില്‍ നിന്നും 10, ആന്ധ്രാപ്രദേശില്‍ നിന്നും ഒന്‍പത്, മഹാരാഷ്ട്ര, കര്‍ണാടക, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നും അഞ്ച്, വെസ്റ്റ് ബംഗാളില്‍ നിന്നും രണ്ട് ആന്‍ഡമാന്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും ഒന്ന്. ഇത്രയുമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ലൈറ്റ് ഹൗസുകള്‍. സഞ്ചാരത്തിനൊപ്പം അവയുടെ ചരിത്രവും സഞ്ചാരികളെ ആകര്‍ഷിക്കും.

Content Highlights: Lighthouses could become tourism spots in India in the near future