മൈസൂരു വൃന്ദാവനില്‍ വീണ്ടും പുലി; ഉദ്യാനം തുറക്കുന്നത് വൈകും


വൃന്ദാവൻ

പുള്ളിപ്പുലിഭീഷണിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട ശ്രീരംഗപട്ടണയിലെ വൃന്ദാവന്‍ ഉദ്യാനത്തില്‍ വീണ്ടും പുലിയെത്തി. വെള്ളിയാഴ്ച വൈകീട്ട് 6.45-ഓടെയാണ് പുലിയെത്തിയത്. മുള്ളന്‍പന്നിയെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ഒക്ടോബര്‍ 22-നാണ് ഉദ്യാനത്തില്‍ ആദ്യം പുലിയെത്തിയത്. കഴിഞ്ഞ അഞ്ചുമുതല്‍ ഏഴുവരെ തുടര്‍ച്ചയായ മൂന്നുദിവസങ്ങളിലും പുലിയെത്തി. തുടര്‍ന്നാണ് സുരക്ഷ കണക്കിലെടുത്ത് ഉദ്യാനം അടച്ചിട്ടത്. പുലിയെ പിടികൂടാന്‍ ഒമ്പതു കെണികളാണ് സ്ഥാപിച്ചത്. വനപാലകരും ഉദ്യാനത്തിന്റെ ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എന്‍.എന്‍.എല്‍.) അധികൃതരും തിരച്ചില്‍നടത്തുന്നുണ്ട്.

ഉദ്യാനം അടച്ചതിനെത്തുടര്‍ന്ന് ഇതുവരെ രണ്ടുകോടിയിലേറെ രൂപയുടെ വരുമാനനഷ്ടമുണ്ടായെന്ന് അധികൃതര്‍ പറയുന്നു.

പുലിയെ പിടികൂടുകയോ പുലിയുടെ സാന്നിധ്യം ഇല്ലാതാവുകയോ ചെയ്താല്‍മാത്രം ഉദ്യാനം തുറക്കാനാണ് തീരുമാനം.ട

നാഗര്‍ഹോളെക്കുസമീപം കടുവയിറങ്ങി

മൈസൂരു: നാഗര്‍ഹോളെ ദേശീയോദ്യാനത്തിനുസമീപം കന്നുകാലികള്‍ക്കുനേരെ കടുവയുടെ ആക്രമണം. വനാതിര്‍ത്തിയിലെ ഹുന്‍സൂര്‍ താലൂക്കിലുള്ള അബ്ബുര്‍ ഗ്രാമത്തിലിറങ്ങിയ കടുവ പശുവിനെ കൊന്നശേഷം ആടുമായി കടന്നുകളഞ്ഞു.

ഗ്രാമത്തിലെ തിമ്മെഗൗഡ എന്ന കര്‍ഷകന്റെ കന്നുകാലികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. വനത്തോടുചേര്‍ന്ന കൃഷിയിടത്തിനുസമീപം മേയാന്‍വിട്ട പശുവിനെ പട്ടാപ്പകല്‍ കടുവ ആക്രമിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ആടിനെയും കടിച്ചെടുത്ത് വനത്തിലേക്കുപോയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഒരാഴ്ചമുമ്പ് നാഗര്‍ഹോളെക്ക് സമീപത്തെ ഗൗഡികെരെ ഗ്രാമത്തില്‍ ഒരു പശുവിനെ കടുവ കൊന്നിരുന്നു.

മൂന്നുദിവസംമുമ്പ് ഗൗഡികെരെക്ക് സമീപത്തെ ബീരത്തമ്മനഹള്ളിയിലും കടുവയെ കണ്ടു.

വനാതിര്‍ത്തിയിലുള്ള ഗ്രാമങ്ങളായ ബില്ലെനഹൊസഹള്ളി, നേരാലക്കുപ്പ, കച്ചുവിനഹള്ളി, ഷെട്ടഹള്ളി, കോലാവി, നെഗട്ടുര്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഹുന്‍സൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സിദ്ധരാജു അബ്ബുര്‍ ഗ്രാമം സന്ദര്‍ശിച്ചു.

Content Highlights: Leopard scare: Brindavan Gardens closed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented