ലാൽബാഗ് പുഷ്പമേള (ഫയൽ ചിത്രം)
ബെംഗളൂരു നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് ലാല്‍ബാഗ് പുഷ്പമേള. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഇത്തവണത്തെ ലാല്‍ബാഗ് പുഷ്പമേള 19 മുതല്‍ 29 വരെ നടക്കും. 'ബെംഗളൂരുവിന്റെ ചരിത്രവും പരിണാമവും' അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള. നഗരത്തിന്റെ 1500 വര്‍ഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കും.
19-ന് രാവിലെ 11-ന് ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ പുഷ്പമേളയുടെ ഉദ്ഘാടനംനടക്കും. പത്തു ദിവസങ്ങളിലായി നടക്കുന്ന പുഷ്പമേളയില്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് കരുതുന്നത്.
കര്‍ണാടകത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും പുഷ്പങ്ങള്‍ മേളയിലുണ്ടാകും.
Content Highlights: lalbagh flower show 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..