കുറ്റാലം വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി
തെന്മല : തെങ്കാശി കുറ്റാലം ജലപാതത്തിൽ ചൊവ്വാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. ഇതിനോടൊപ്പം സമീപത്തുള്ള ഐന്തരുവി വെള്ളച്ചാട്ടത്തിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.
രണ്ടുജലപാതങ്ങളിലും മുൻപ് രാത്രി ഉൾപ്പെടെ മുഴുവൻ സമയവും കുളിക്കാനുള്ള അനുമതിയുണ്ടായിരുന്നു. സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ജീവനക്കാരെ ജലപാതത്തിനരികിൽ നിയമിച്ചിട്ടുണ്ട്.
തിരക്ക് കൂടുകയാണെങ്കിൽ ഇവർ പ്രത്യേക ക്രമീകരണം നടത്തും. നിലവിൽ ജലപാതത്തിൽ വെള്ളം കുറഞ്ഞുതുടങ്ങി. സാധാരണ കുറ്റാലം ജലപാതത്തിൽ ആളുകളെത്തുന്നമുറയ്ക്ക് രാത്രി ഉൾപ്പെടെ തെങ്കാശിയിൽ വൻതിരക്ക് അനുഭവപ്പെടാറുണ്ട്.
കേരളത്തിലെ മഴയോടൊപ്പം ജൂണിൽ കുറ്റാലം സീസൺ ആരംഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നില്ല. തമിഴ്നാട്ടിലെ പ്രധാന ജലപാതമായതിനാൽ സീസണിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് കുറ്റാലത്ത് എത്തുന്നത്. സഞ്ചാരികൾക്ക് പ്രവേശനം നൽകുന്നതോടെ പൂട്ടിക്കിടക്കുന്ന ഭക്ഷണശാലകളുംമറ്റും സജീവമാകും. ആര്യങ്കാവ് പാലരുവിയിലും സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.
Content Highlights: Kuttalam Waterfalls, Thenmala Tourism, Kerala Tourism, Tamil Nadu Tourism, Travel News Malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..