ഐന്തരുവി വെള്ളച്ചാട്ടം
തെന്മല: നിയന്ത്രണങ്ങള്‍ നീക്കിയതോടെ കുറ്റാലം വെള്ളച്ചാട്ടം വീണ്ടും പഴയ പടിയിലേക്ക്. ബുധനാഴ്ച വൈകിട്ട് കനത്ത വെള്ളമൊഴുക്കില്‍ രണ്ടു സ്ത്രീകള്‍ മരണമടഞ്ഞതിനെതുടര്‍ന്ന് കുറ്റാലം, ഐന്തരുവി, പഴയ കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളില്‍ താല്‍ക്കാലികമായി സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയും വെള്ളത്തിന്റെ അളവ് സാധാരണ നിലയില്‍ ആയതിനെതുടര്‍ന്ന് സഞ്ചാരികള്‍ക്ക് ഇറങ്ങാൻ അനുമതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ഇറങ്ങാനുള്ള അനുമതി നല്കി. ഇതോടെ വീണ്ടും പഴയ തിരക്കിലേക്ക് കുറ്റാലം മാറുകയാണ്. നേരത്തെ പോലീസ് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അപ്രതീക്ഷിതമായി കുറ്റാലം വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴപെയ്ത് വെള്ളം ഒഴുകിവരാന്‍ ഇടയായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നത്.
ബുധനാഴ്ച വൈകിട്ട് കുറ്റാലത്ത് തിങ്ങിനിറഞ്ഞ് സഞ്ചാരികള്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുത്തിയൊലിച്ച് വെള്ളം എത്തുകയായിരുന്നു. വെള്ളത്തോടൊപ്പം മണ്ണും കല്ലും കമ്പുകള്‍ ഉള്‍പ്പെടെ സഞ്ചാരികളുടെ മുകളിലേക്ക് വീഴാന്‍ ഇടയായി. ആളുകള്‍ ഒഴുകി പോവുകയും ചെയ്തു. ഇതില്‍ ചിലര്‍ പാറയിലും മറ്റും പിടിച്ചു രക്ഷപ്പെട്ടു. ചിലരെ മറ്റുള്ള സഞ്ചാരികളും രക്ഷപ്പെടുത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..