കുമരകം: വേമ്പനാട്ട് കായലിലെ ആമ്പല്‍ വസന്തം കാണാം. കുമരകത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ ആമ്പല്‍വസന്തം കാണാന്‍ ആമ്പല്‍ ഫെസ്റ്റിന് ഉത്തരവാദിത്വ ടൂറിസം ചൊവ്വാഴ്ച തുടക്കം കുറിക്കും.
രണ്ടുപേര്‍ക്ക് പ്രഭാതഭക്ഷണം അടക്കം 900 രൂപയ്ക്കും 10 മുതല്‍ 50 വരെ പേരുള്ള സംഘത്തിന് ബോട്ട് നിരക്ക് മാത്രമായി 1700 രൂപയ്ക്കുമാണ് ശിക്കാര വള്ളങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രഭാത ഭക്ഷണത്തില്‍ ഇഡ്ഡലി, ദോശ, പൂരി മസാല, പുട്ടും കടലയും എന്നിവയില്‍നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
പുലര്‍ച്ചെ ആറിന് ആരംഭിക്കുന്ന ബോട്ട് സര്‍വീസ് ഒന്‍പത് മണിക്ക് അവസാനിക്കുമെന്ന് ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഭഗത്സിങ് പറഞ്ഞു.
Content Highlights: Water Lily Fest Kumarakom, Responsible Tourism Kerala, Kumarakom Tourism