പി.എ.മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മൃഗശാലയിലുള്ള കെ.ടി.ഡി.സി. റസ്റ്റോറന്റിന്റെ 'ലുക്ക്' മാറി. റസ്റ്റോറന്റിന്റെ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വന്ന പ്രതികരണം കണ്ട് മന്ത്രി ഇടപെട്ടാണ് നവീകരണം സാധ്യമായത്.
ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ പാക്കേജുമായി ബന്ധപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് തിരുവനന്തപുരം മൃഗശാലയിലെ കാന്റീനുമായി ബന്ധപ്പെട്ട് അജീഷ് പ്രതികരിച്ചത്.
'കെ.ടി.ഡി.സി.യുടെ കാന്റീനില്‍ കാര്‍ഡോ, ഗൂഗിള്‍ പേയോ ഇല്ല, ഭക്ഷണവും മോശം'... എന്നായിരുന്നു പ്രതികരണം. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നടപടിയും ഉടന്‍ വന്നു. 'ഈ പ്രശ്നം കെ.ടി.ഡി.സി. എം.ഡി.യോട് ഇപ്പോള്‍ സംസാരിച്ചു, അവര്‍ ഇടപെടും എന്ന് അറിയിച്ചിട്ടുണ്ട്' എന്നു പ്രതികരണത്തിനു താഴെ മന്ത്രി മറുപടി നല്കി. അജീഷ് കുറുപ്പത്ത് എന്ന വ്യക്തിയാണ് റസ്റ്റോറന്റ് നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചതെന്ന് മന്ത്രി ബുധനാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഓണ്‍ലൈന്‍ പെയ്മെന്റ് സംവിധാനം ഇല്ല എന്ന പരാതി തൊട്ടടുത്ത ദിവസം തന്നെ പരിഹരിച്ചെന്നും മന്ത്രി പറഞ്ഞു. അതിനുശേഷം റസ്റ്റോറന്റ് നവീകരണം ആരംഭിച്ചു. ഇപ്പോള്‍ നവീകരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയ അജീഷിനെ മന്ത്രി അഭിനന്ദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..