ഫോട്ടോ പി. ജയേഷ്
വയനാടിന്റെ കാനനഭംഗി ആസ്വദിച്ച് കെ.എസ്.ആര്.ടി.സിയില്‍ യാത്രചെയ്യാന്‍ മാനന്തവാടിയില്‍ നിന്നും അവസരമൊരുക്കുകയാണ് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍. മാനന്തവാടി, തോല്‍പ്പെട്ടി, തിരുനെല്ലി, ബാവലി എന്നീ പ്രദേശങ്ങളിലൂടെയാണ് ഈ മനോഹരമായ യാത്രയൊരുങ്ങുന്നത്.
രാവിലെ 5:30 ന് ആരംഭിക്കുന്ന സഫാരി നിബിഡവനത്തില്‍ പ്രവേശിക്കാതെ റോഡിന് ഇരുവശവും വനമുള്ള പ്രദേശങ്ങളിലൂടെയായിരിക്കും മുന്നോട്ട് പോകുക. മാനന്തവാടി- തോല്‍പ്പെട്ടി, മാനന്തവാടി-തിരുനെല്ലി, മാനന്തവാടി- ബാവലി എന്നിവിടങ്ങളിലൂടെ യാത്ര ചെയ്ത് രാത്രി 09:30 ന് മാനന്തവാടിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
ഈ സഫാരിയില്‍ ഒരു സീറ്റിന് 300 രൂപ യാണ് ടിക്കറ്റായി ഈടാക്കുന്നത്. സുരക്ഷിതവും സന്തോഷകരവും സുഖകരവുമായ ഈ വയനാടന്‍ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ അറിയിച്ചു.
കടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുമായി 7560855189, 9446784184 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇ.മെയില്‍ - btc.ksrtc@kerala.gov.in, btc.ksrtc@gmail.com . വാട്സ്ആപ്പ്: 91886 19368.
Content Highlights: ksrtc wayanad jungle safari ksrtc budget tourism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..