കള്ളിപ്പാറ മുതൽ വയനാട് വരെ, തലസ്ഥാനത്തുനിന്ന് കെ.എസ്.ആർ.ടിസി.യുടെ പുത്തൻ ഉല്ലാസയാത്രാ ബസുകൾ


സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള വിനോദ യാത്രകളും ക്രമീകരിച്ച് നൽകുന്നതാണ്.

പ്രതീകാത്മകചിത്രം | ഫോട്ടോ: ശ്രീജിത്ത് പി രാജ് | മാതൃഭൂമി

തിരുവനന്തപുരം: വിനോദ യാത്രകൾക്ക് കൂടുതൽ ആവശ്യക്കാരെത്തിയതോടെ ഒക്ടോബർ - നവംബർ മാസങ്ങളിൽ കൂടുതൽ വിനോദയാത്രകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി യൂണിറ്റ്. കുറഞ്ഞ ചെലവും സുരക്ഷിതത്വവും വാ​ഗ്ദാനംചെയ്യുന്ന വിനോദയാത്രകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ഒക്ടോബർ 30 ന് ഏകദിന മൂന്നാർ ഉല്ലാസ യാത്രയാണ് സംഘടിപ്പിച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന കള്ളിപ്പാറ, ചതുരംഗപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കുന്നതാണ്. 29 രാത്രി പുറപ്പെട്ട് 31 ന് അതിരാവിലെ തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.നവംബർ 6 ന് കൊച്ചിയിലെ ദ്വീപുകൾ സന്ദർശിക്കുന്ന ബോട്ട് യാത്രയും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി സന്ദർശനവും ഉൾപ്പെടുന്ന കൊച്ചി ഐലൻഡ് വിസിറ്റ് ഉല്ലാസ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കടമക്കുടി അടക്കുള്ള ദ്വീപുകളിലൂടെയുള്ള കനാൽ യാത്രയും രുചികരമായ ഷാപ്പ് വിഭവങ്ങളും കായൽ, കടൽ വിഭവങ്ങളും യാത്രക്കാർക്ക് ആസ്വദിക്കാൻ അവസരമുണ്ട്. രാത്രി അത്താഴവും ബോട്ടിൽ ഡി.ജെ പാർട്ടിയും ആസ്വദിക്കാനും യാത്രക്കാർക്ക് അവസരം ലഭിക്കുന്നതാണ്.

നവംബർ 15 ന് കൊച്ചിയിൽ നെഫ്രൈറ്റിറ്റി ആഡംബര കപ്പലിൽ 5 മണിക്കൂർ കടൽ യാത്രയുൾപ്പെടുന്ന ഉല്ലാസ രാത്രിയാണ് സംഘടിപ്പിക്കുന്നത്. നവംബർ 20 ന് കുമരകം ഹൗസ് ബോട്ട് യാത്രയും ആലപ്പുഴ ബീച്ച് സന്ദർശനവും നവംബർ 27 ന് ഗവി, പാഞ്ചാലിമേട് യാത്രയും ക്രമീകരിച്ചിട്ടുണ്ട്. ഡിസംബർ 27 ന് നടത്തുന്ന 2 പകലും 2 രാത്രിയും നീളുന്ന വയനാട് ഉല്ലാസ യാത്രയ്ക്കുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കുള്ള വിനോദ യാത്രകളും ക്രമീകരിച്ച് നൽകുന്നതാണ്.

ഈ യാത്രകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

https://forms.gle/xpsbZZzLVBkW3TT19

ഇത് കൂടാതെ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെട്ടും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് (9 AM - 6 PM)

  • 9995986658
  • 9388855554
  • 8592065557
  • 9446748252
  • 9188619378

Content Highlights: ksrtc ullasayathra service from thiruvananthapuram, kallippara, kochi island visit in ksrtc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented