മൂന്നാര്‍: വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. സ്ലീപ്പര്‍ കോച്ച് സംവിധാനം വിജയത്തിലേക്ക്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് സഞ്ചാരികളില്‍നിന്ന് ലഭിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 14 മുതലാണ് രണ്ട് എയര്‍ കണ്ടീഷന്‍ഡ് ബസിലായി 32 പേര്‍ക്കുള്ള താമസസൗകര്യം ആരംഭിച്ചത്. ഒരാള്‍ക്ക് ഒരു രാത്രി തങ്ങുന്നതിനായി 100 രൂപയാണ് ഈടാക്കുന്നത്. പുതയ്ക്കാനുള്ള കമ്പിളിക്ക് 50 രൂപ വേറേയും നല്‍കണം.
ഇത്തരത്തില്‍ നവംബര്‍ 14 മുതല്‍ 30 വരെ 55,280 രൂപയാണ് കെ.എസ്.ആര്‍.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. വിനോദസഞ്ചാരികളുടെ വരവ് തുടങ്ങിയശേഷം എല്ലാ ദിവസവും താമസക്കാര്‍ ഉള്ളതായി ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് പറഞ്ഞു.
സഞ്ചാരികള്‍ക്ക് കുളിക്കാന്‍ ചൂടുവെള്ളം നല്‍കുന്നതിനുള്ള സൗകര്യം ഉടന്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: KSRTC Sleeper Coach for Tourists, Munnar Tourism, Kerala Tourism, Travel News