ആനകളെ കാണാൻ ആനവണ്ടിയിൽ ഒരു യാത്ര; യാത്രാ റൂട്ടും ബുക്കിങ് എങ്ങനെയെന്നും അറിയാം


സലിം കുളത്തായി

മാമലക്കണ്ടത്തുനിന്നുള്ള വഴികളിൽ എപ്പോൾ വേണമെങ്കിലും വന്യജീവികളെ കാണാം. ആനക്കുളത്തുനിന്ന് മാങ്കുളത്തേക്ക്. തുടർന്ന മനോഹരമായ ലക്ഷ്മി എസ്റ്റേറ്റ് പിന്നിട്ട് ഉച്ചയോടെ മൂന്നാറിൽ.

ട്രയൽ യാത്രയ്ക്കിടെ കണ്ട കാട്ടാനക്കൂട്ടം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

അടിമാലി : ആനവണ്ടിയിൽ കാടുംമേടും താണ്ടി മൂന്നാറിലേക്ക് ഒരു കിടിലൻ യാത്ര. ആനക്കുളത്തെത്തുമ്പോൾ ഭാഗ്യമുണ്ടെങ്കിൽ ആനകളേയും കാണാം.

കെ.എസ്.ആർ.ടി.സി. കോതമംഗലം ഡിപ്പോയാണ് ഞായറാഴ്ച മുതൽ വിനോദസഞ്ചാരികൾക്ക് ഈ അവസരം ഒരുക്കിയത്. ഒൻപത് മണിക്കൂറുള്ള യാത്രയുടെ ആദ്യ റിസർവേഷൻ ശനിയാഴ്ചതന്നെ പൂർത്തിയായിരുന്നു. ഇനിമുതലുള്ള എല്ലാ ഞായറാഴ്ചയും സർവീസുണ്ടാകും. ഒരു ട്രിപ്പിൽ 50 പേർക്കാണ് അവസരം. ചായയും ഉച്ചഭക്ഷണവും ഉൾപ്പടെ 500 രൂപയാണ് ഒരാൾക്ക് ചാർജ്. കെ.എസ്.ആർ.ടി.സിയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിച്ച് കൂടുതൽ വരുമാനമുണ്ടാക്കുന്നതിനാണ് ഈ കാനന യാത്ര.ആഹാ...എന്താ യാത്ര

ഞായറാഴ്ച രാവിലെ 9.30-ന് കോതമംഗലത്തുനിന്ന് സർവീസ് തുടങ്ങും. പറവകളുടെ നാടായ തട്ടേക്കാടിലേക്കാണ് യാത്ര. അതും കാട്ടിലൂടെ. പിന്നെ കുട്ടമ്പുഴ, മാമലക്കണ്ടം, കൊരങ്ങാട്ടി വഴി ആനക്കുളത്തെത്തും. ആനകൾ വെള്ളം കുടിക്കുന്ന സ്ഥലമാണവിടം.

മാമലക്കണ്ടത്തുനിന്നുള്ള വഴികളിൽ എപ്പോൾ വേണമെങ്കിലും വന്യജീവികളെ കാണാം. ആനക്കുളത്തുനിന്ന് മാങ്കുളത്തേക്ക്. തുടർന്ന മനോഹരമായ ലക്ഷ്മി എസ്റ്റേറ്റ് പിന്നിട്ട് ഉച്ചയോടെ മൂന്നാറിൽ. ഇതിനിടെ കാഴ്ചകൾ കാണാൻ പലയിടത്തും നിർത്തും. മൂന്നാറിൽ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ അടിമാലി വഴി കോതമംഗലത്ത് വൈകീട്ട് ആറിന് എത്തും. വൈകീട്ട് ചായയും കിട്ടും.

നവംബർ 20-ന് കെ.എസ്.ആർ.ടി.സി. ട്രയൽ റൺ നടത്തിയപ്പോൾ ആനകളെ കണ്ടിരുന്നു. നീർച്ചാലുകളും, തേയിലത്തോട്ടങ്ങളുംകണ്ട് ശുദ്ധവായു ശ്വസിച്ചുള്ള ഈ കാനനയാത്രയ്ക്ക് സഞ്ചാരികൾ കൂടിയാൽ അവധിദിവസങ്ങളിലും നടത്താൻ കെ.എസ്.ആർ.ടി.സി. ആലോചിക്കുന്നുണ്ട്.

വരുന്ന ആഴ്ചകളിലേയ്ക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.

ഫോൺ: 9447984511, 9446525773.

മലപ്പുറം ഡിപ്പോയിൽനിന്നും മൂന്നാറിലേക്ക് ആരംഭിച്ച സൈറ്റ് സീയിംഗ് സർവീസ് വിജയമായതോടെയാണ് മറ്റ് ഡിപ്പോകളിൽനിന്നും മൂന്നാറിലേക്ക് സർവീസ് നടത്താൻ പല ഡിപ്പോകളും സന്നദ്ധമായത്.

Content Highlights: ksrtc sight seeing bus, kothamangalam to munnar ksrtc bus, ksrtc tourism packages and booking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented