ഫോട്ടോ പി. ജയേഷ്
വന്‍വിജയമായ കെ.എസ്.ആര്.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസയാത്രകള്‍ കണ്ണൂര്‍ ജില്ലയില്‍ 150 യാത്രകള്‍ പിന്നിട്ടു. 2022 ഫെബ്രുവരിയില്‍ വയനാട് ടൂര്‍ പാക്കേജിലൂടെയാണ് ജില്ലയില്‍ ആനവണ്ടി ഉല്ലാസയാത്രകള്‍ക്ക് തുടക്കമായത്. ഇപ്പോള്‍ ശരാശരി 10 യാത്രകളോളം ഓരോ മാസവും നടത്താറുണ്ട്. ഇതുവരെയായി 5000ത്തിലധികം പേര് ഉല്ലാസയാത്രകളില്‍ പങ്കെടുക്കുകയും ചെയ്തു.
വീണ്ടും വീണ്ടുമെത്തുന്ന സ്ഥിരയാത്രക്കാരാണ് ആനവണ്ടി യാത്രകളെ വിജയിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പരസഹായമില്ലാതെ അവരവരുടെ ഇഷ്ടത്തിന് പോയിവരാമെന്നതാണ് കെ.എസ്.ആര്.ടി.സി. യാത്രകളെ പ്രിയങ്കരമാക്കുന്നത്.
ഒരുകോടി കവിഞ്ഞ് വരുമാനം
മൂന്നാര്‍, വാഗമണ്‍ യാത്രകളാണ് ഏറെ പ്രിയപ്പെട്ട പാക്കേജ്. ഇവിടങ്ങളിലേക്ക് മാത്രമായി 70ലധികം യാത്രകള്‍ പൂര്‍ത്തിയായിട്ടുണ്ട്. വയനാട് യാത്രകളും പാക്കേജുകളില്‍ ശ്രദ്ധേയമാണ്. ബജറ്റ് ടൂറിസം പദ്ധതിയിലൂടെ 10 മുതല്‍ 15 ലക്ഷംവരെ മാസവരുമാനം ലഭിക്കുന്നുണ്ട്. വര്‍ഷം ഒന്നാകുന്നേ ഉള്ളുവെങ്കിലും, വരുമാനം ഒരുകോടി കവിഞ്ഞ് മെഗാ ഹിറ്റായിരിക്കുകയാണ് ആനവണ്ടിയാത്രകള്‍. കെ.എസ്.ആര്!.ടി.സി. കണ്ണൂര്‍ ഡിപ്പോ ഡി.ടി.ഒ. വി. മനോജ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ടി.സി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ജെ. ജോയ്, യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ.ആര്. തന്‍സീര്‍ എന്നിവരാണ് ജില്ലയില്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഗവി ട്രിപ്പ് മോഡ് ഓണ്‍
ഇത്തവണ മുതല്‍ ഗവിയിലേക്കും കെ.എസ്.ആര്.ടി.സി. യാത്രകള്‍ തുടങ്ങുകയാണ്. 21ന് വൈകീട്ട് ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ എത്തുന്ന രീതിയിലാണ് യാത്ര. ബോട്ടിങ്, ഭക്ഷണം എന്നിവ ഉള്‍പ്പെടെ ഒരാള്‍ക്ക് 3550 രൂപയാണ് നിരക്ക്. 22ന് രാത്രി പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ കണ്ണൂരില്‍ തിരിച്ചെത്തുകയും ചെയ്യും. ഈയാഴ്ചയില്‍ വാഗമണ്‍, വയനാട്, റാണിപുരം എന്നിവിടങ്ങളിലേയ്ക്കായി യാത്രകള്‍ ഉണ്ടാകും.
സാധാരണ പാക്കേജിന് പുറമേ, പുഷ്പമേളയും കൂടെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ വയനാട് പാക്കേജ് നിശ്ചയിച്ചിരിക്കുന്നതെന്ന് ടൂറിസം സെല്‍ കണ്ണൂര്‍ ഡിപ്പോ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്. തന്‍സീര്‍ അറിയിച്ചു.
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9496131288, 8089463675, 9605372288.
Content Highlights: KSRTC kannur tour packages travel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..