ആനവണ്ടിയില്‍ അറബിക്കടലിലെ ആഡംബരക്കപ്പലിലേക്ക്; 3000 രൂപയ്ക്ക് നെഫര്‍ടിറ്റി ക്രൂയിസില്‍ കറങ്ങാം


നാലുമണിമുതല്‍ അഞ്ചുമണിക്കൂര്‍ 'നെഫര്‍ടിറ്റി'യില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം.

നെഫർടിറ്റി ക്രൂയിസ്, കെ.എസ്.ആർ.ടി.സി. ബസ് | ഫോട്ടോ: മാതൃഭൂമി

കെ.എസ്.ആര്‍.ടി.സി.ബസില്‍ അറബിക്കടലിന്റെ ആഴങ്ങളിലേക്ക്. തൊടുപുഴ ഡിപ്പോയുടെ ബജറ്റ് ടൂറിസം കരകവിഞ്ഞ് കടലിലേക്ക് ഒഴുകുകയാണ്. ആഡംബരക്കപ്പലായ 'നെഫര്‍ടിറ്റി'യില്‍ അഞ്ചുമണിക്കൂര്‍ ചുറ്റിയടിക്കാനുള്ള അവസരമാണ് സഞ്ചാരികള്‍ക്ക് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൊടുപുഴ ഡിപ്പോയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ബസ് പുറപ്പെടും. വൈകീട്ടോടെ കൊച്ചിയിലെത്തും. നാലുമണിമുതല്‍ അഞ്ചുമണിക്കൂര്‍ 'നെഫര്‍ടിറ്റി'യില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. കെ.എസ്.ആര്‍.ടി.സി. വഴി ബുക്കുചെയ്യണമെന്ന് മാത്രം.

മുതിര്‍ന്നവര്‍ക്ക് 3000 രൂപയും കുട്ടികള്‍ക്ക് 1210 രൂപയുമാണ് ചാര്‍ജ്. കപ്പലില്‍ രസകരമായ ഗെയിമുകളുണ്ട്. തത്സമയ സംഗീതവും നൃത്തവും. സസ്യാഹാരികള്‍ക്കും അല്ലാത്തവര്‍ക്കുമായ 'സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. കൂടാതെ കപ്പലില്‍ ആകര്‍ഷകമായ സൗകര്യമുണ്ട്.

കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് 'നെഫര്‍ടിറ്റി' പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ കപ്പലിലുണ്ട്. ഫോണ്‍: 9400262204, 304889896, 9744910383, 9605192092.

Content Highlights: KSRTC budget tourism project to travel Nefertiti Cruise, ksrtc, Nefertiti Cruise


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented