പൂക്കോട്-തുഷാരഗിരി-വനപർവം ബജറ്റ് ടൂറിസം സർവീസിന്റെ കന്നിയാത്രയുടെ ഫ്ളാഗ് ഓഫ് താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്ത് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി.ഇ. രഞ്ജിത്ത് നിർവഹിക്കുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
താമരശ്ശേരി: മലബാറിലെ പ്രധാന വിനോദസസഞ്ചാരകേന്ദ്രങ്ങളായ തുഷാരഗിരി ഇക്കോടൂറിസം കേന്ദ്രവും കാക്കവയൽ വനപർവവും താമരശ്ശേരിചുരം പാതയും കരിന്തണ്ടന്റെ ചങ്ങലമരവും വൈത്തിരിയിലെ പൂക്കോട് തടാകവുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട 'ആനവണ്ടി'യിൽ സന്ദർശിക്കാൻ സാധിച്ചതിന്റെ ആവേശത്തിലായിരുന്നു സഞ്ചാരികൾ.
വരുമാനവർധനയും ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രവികസനവും ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. ആവിഷ്കരിച്ച പ്രത്യേക സർവീസിന്റെ താമരശ്ശേരി ഡിപ്പോയിൽ നിന്നാരംഭിച്ച ആദ്യയാത്രയാണ് സഞ്ചാരികളുടെ പങ്കാളിത്തംകൊണ്ടും വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായത്. പൂക്കോട്-തുഷാരഗിരി- വനപർവം ബജറ്റ് ടൂറിസം സർവീസിന്റെ കന്നിയാത്രയ്ക്ക് രണ്ട് ബസ്സുകളിലേക്കായി 90 പേരാണ് എത്തിയത്. ജീവനക്കാരും കോ-ഓർഡിനേറ്റർമാരും ഉൾപ്പെടെ 96 പേർ യാത്രചെയ്തു. ഞായറാഴ്ച രാവിലെ 7.15-ന് ആരംഭിച്ച സർവീസ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സന്ദർശനത്തിനുശേഷം വൈകീട്ട് 6.40-ന് താമരശ്ശേരി ഡിപ്പോ പരിസരത്ത് തിരിച്ചെത്തി.
ബജറ്റ് ടൂറിസം സർവീസിന്റെ കന്നിയാത്രയുടെ ഫ്ളാഗ് ഓഫ് താമരശ്ശേരി കെ.എസ്.ആർ.ടി.സി. ഡിപ്പോ പരിസരത്തുനടന്ന ചടങ്ങിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ പി.ഇ. രഞ്ജിത്ത് നിർവഹിച്ചു. യാത്രക്കാരെല്ലാം സന്തോഷത്തിലാണെന്നും അടുത്ത ഞായറാഴ്ചയ്ക്കുള്ള ബുക്കിങ് ആരംഭിച്ചതായും ഓഫീസർ പറഞ്ഞു.
Content Highlights: ksrtc budget tourism package, ksrtc ullasayathra, thamarassery to wayanad ksrtc tour
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..