പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
മഴക്കാലമായിട്ടുവേണം മൂടിപ്പുതച്ച് കിടന്നുറങ്ങാനെന്ന് പറയാന്‍ വരട്ടെ, യാത്രാപ്രേമികള്‍ക്ക് മണ്‍സൂണ്‍ സമ്മാനവുമായി കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍. ഉല്ലാസയാത്രാ പദ്ധതിയിലേക്ക് മുതിര്‍ന്നവരെപോലെതന്നെ യുവാക്കളെയും ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മണ്‍സൂണ്‍ പാക്കേജുകള്‍ ആവിഷ്‌കരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ജില്ലാ ടൂറിസം സെല്‍.
അടുത്തിടെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ കെ.എസ്.ആര്‍.ടി.സി.യുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി ഇതിനോടകം 300ഓളം യാത്രകള്‍ നടത്തി രണ്ടുകോടിയോളം രൂപ വരുമാനവും നേടിയിട്ടുണ്ട്.
സംസ്ഥാനത്തുതന്നെ ബജറ്റ് ടൂറിസം പദ്ധതി മുഖേന ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഡിപ്പോയാണ് കണ്ണൂരിലേത്. കണ്ണൂര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വി. മനോജ് കുമാര്‍, ടൂറിസം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ജെ. റോയി, ഡിപ്പോ കോഓര്‍ഡിനേറ്റര്‍ കെ.ആര്‍. തന്‍സീര്‍ എന്നിവരാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പരിശീലനം ലഭിച്ച ടൂര്‍ ഗൈഡുമാരുടെ സേവനം കെ.എസ്.ആര്‍.ടി.സി. ഉല്ലാസയാത്രകള്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496131288, 8089463675.
എങ്ങോട്ടെല്ലാം പോകാം?
വയനാട് (പാക്കേജ് ഒന്ന്) തുഷാരഗിരി വെള്ളച്ചാട്ടം, ലക്കിടി വ്യൂപോയിന്റ്, തേന്‍ മ്യൂസിയം, പൂക്കോട് തടാകം, 'എന്‍ ഊര്' ആദിവാസി പൈതൃകഗ്രാമം എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
രാവിലെ ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെടും. കൂത്തുപറമ്പ്, പാനൂര്‍, കുറ്റ്യാടി വഴി താമരശ്ശേരി ചുരത്തിലൂടെയാണ് യാത്ര. ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 1180 രൂപയാണ് നിരക്ക്. എല്ലാ ബുധനാഴ്ചയും യാത്ര ഉണ്ടാകും.
2. വയനാട് (പാക്കേജ് രണ്ട്) സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി ഇക്കോ പാര്‍ക്ക്, കാനനസവാരി എന്നിവ ഉള്‍പ്പെടുത്തിയ പാക്കേജ്. ഒരാള്‍ക്ക് 2350 രൂപ. സെമി സ്ലീപ്പര്‍ സൂപ്പര്‍ എക്‌സ്പ്രസ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. രാവിലെ 5.45ന് കണ്ണൂരില്‍നിന്ന് പുറപ്പെടും. പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് കണ്ണൂരില്‍ തിരിച്ചെത്തും.
3. റാണിപുരം റാണിപുരം ഹില്‍സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച് എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
പുലര്‍ച്ചെ 5.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 8.30ഓടെ തിരിച്ചെത്തും. ഭക്ഷണവും പ്രവേശനനിരക്കും ഉള്‍പ്പെടെ ഒരാള്‍ക്ക് 920 രൂപയാണ് തുക.
4. പൈതല്‍മല പൈതല്‍മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 830 രൂപയാണ് ചാര്‍ജ്. രാവിലെ ആറിന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരില്‍ തിരിച്ചെത്തും.
5. മൂന്നാര്‍ ചതുരംഗപാറ വ്യൂപോയിന്റ്, പൊന്മുടി ഡാം, ആനയിറങ്ങല്‍ ഡാം, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ ഇടങ്ങള്‍ പാക്കേജില്‍ ഉള്‍പ്പെടും.
ജൂണ്‍ ഒന്‍പതിന് വൈകീട്ട് നാലിന് പുറപ്പെട്ട് 12ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കുന്നത്. ഭക്ഷണം ഇല്ലാതെ ഒരാള്‍ക്ക് 2960 രൂപയാണ് ചാര്‍ജ്.
6. വാഗമണ്‍ പൈന്‍വാലി ഫോറസ്റ്റ്, അഡ്വഞ്ചര്‍ പാര്‍ക്ക് തുടങ്ങിയവയും ക്യാമ്പ് ഫയറും പാക്കേജില്‍ ഉള്‍പ്പെടും.
ഭക്ഷണവും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 4100 രൂപയാണ് നിരക്ക്. 16ന് വൈകീട്ട് ഏഴിന് പുറപ്പെട്ട് 19ന് രാവിലെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കുന്നത്.
Content Highlights: ksrtc budget tourism monsoon package


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..