Photo: twitter.com|AfricaFactsZone
കേപ്ടൗണ്‍: ട്രെയിനുകളില്‍ രാജകീയ സൗകര്യമൊരുക്കുന്നത് പുതിയ കാഴ്ചയല്ല. എന്നാല്‍ ഒരു ട്രെയിന്‍ മുഴുവനായി ആഢംബര ഹോട്ടലായി മാറിയാലോ? അത്തരത്തിലൊരു ആശയത്തിന് ജീവന് നല്‍കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.
ദക്ഷിണാഫ്രിക്കയിലെ അതിപ്രശസ്തമായ പൈതൃക ട്രെയിനായ ക്രൂഗര്‍ ഷാലാറ്റിയെയാണ് സര്‍ക്കാര്‍ ഒരു ആഢംബര ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്. ഈ ട്രെയിനിന് മറ്റൊരു പ്രത്യേകതയുണ്ട്. സെലാറ്റി പാലത്തിന് കുറുകെ നിര്‍ത്തിക്കൊണ്ടാണ് ഈ ട്രെയിനിനെ ആഢംബര ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്.
ക്രൂഗര്‍ ദേശീയോദ്യാനത്തിലെ സെലാറ്റി പാലത്തിന് കുറുകെയാണ് ഈ ആഢംബര ട്രെയിന്‍ ഹോട്ടലുള്ളത്. സാബി നദി പാലത്തിന് അടിയിലൂടെ സ്വച്ഛമായി ഒഴുകുന്നു. ക്രൂഗര്‍ ദേശീയോദ്യാനം കാണാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതുതന്നെയാണ് ഹോട്ടലിന്റെ പ്രധാന ലക്ഷ്യം.
ട്രെയിനില്‍ 31 റൂമുകളാണുള്ളത്. സ്വിമ്മിങ് പൂളും മറ്റ് അത്യാധുനിക സൗകര്യങ്ങളുമെല്ലാം ട്രെയിനിലുണ്ട്.
Content Highlights: Kruger Shalati, a historic train converted into a luxury hotel
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..