കോവളം ഇനി പഴയ കോവളമാവില്ല; പുത്തൻ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്


വിശദ റിപ്പോർട്ട് തയ്യാറാക്കാൻ തുറമുഖ എൻജിനിയറിങ് വകുപ്പിനെ ഏൽപ്പിച്ചുവെന്ന് അധികൃതർ പറഞ്ഞു.

കോവളം | ഫോട്ടോ: മാതൃഭൂമി

കോവളം: സഞ്ചാരികളെ കോവളത്തേക്ക് കൂടുതൽ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പ്. കോവളം കടലിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ സാഹസിക ടൂറിസം പദ്ധതിക്കാണ് രൂപംനൽകുക. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുളള വാട്ടർ സ്‌പോർട്സ് ഹബ്ബാക്കി കോവളത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് തയ്യാറാക്കാൻ തുറമുഖ എൻജിനിയറിങ് വകുപ്പിനെ ഏൽപ്പിച്ചുവെന്ന് അധികൃതർ പറഞ്ഞു.

നിലവിൽ ഇവിടെ പാരാസെയിലിങ്ങും സ്പീഡ് ബോട്ടുകളും മാത്രമേയുള്ളൂ. ആക്കുളത്തും ശംഖുംമുഖത്തും സാഹസിക ടൂറിസം പദ്ധതി നടപ്പിലാക്കും. ആക്കുളത്ത് നിലവിലുളള സൈക്കിൾ പാർക്കിനു പുറമേ ആകാശ സൈക്ലിങ്, കുട്ടവഞ്ചിയിലുടെയുള്ള യാത്ര എന്നിവയും നടപ്പിലാക്കും. ഇവയുടെ ടെൻഡർ നടപടികളായെന്നും അധികൃതർ പറഞ്ഞു.

കുട്ടികൾക്ക് സുരക്ഷിതമാർഗമുപയോഗിച്ചുള്ള നീന്തൽ, വിൻഡ് സർഫിങ്, വിദേശത്തുള്ളതുപോലെയും വടക്കേന്ത്യയിൽ കാണപ്പെടുന്ന ജെറ്റ് സ്‌കീയിങ്, സ്‌കൂബാ ഡൈവിങ് അടക്കമുള്ള സാഹസിക വാട്ടർസ്‌പോർട്സ് ഇനങ്ങളാണ് കോവളത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്. ശംഖുംമുഖത്ത് കുട്ടികൾക്കും കൗമാരക്കാർക്കും ആസ്വദിക്കാനും മാനസിക, ശാരീരിക വ്യായാമത്തിനും ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങൾ സജ്ജമാക്കിയുളള സോഫ്റ്റ് സാഹസികമേഖലയും നടപ്പിലാക്കുന്നുണ്ട്. വിദൂരനിയന്ത്രണ യന്ത്രങ്ങളുപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകൾ, റൈഡുകളും സജ്ജമാക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ പറഞ്ഞു.

Content Highlights: kovalam tourism, new tourism project in kovalam, adventure tourism activities in kovalam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented