കോയമ്പത്തൂർ: തമിഴ്നാട് വനംവകുപ്പിന്റെ അധീനതയിലുള്ള കോവൈ കുറ്റാലം ചൊവ്വാഴ്ച തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ പോലുവാംപട്ടി റേഞ്ചിലെ പശ്ചിമഘട്ട മലനിരകളിൽനിന്നുവരുന്ന വെള്ളച്ചാട്ടമാണ് കോവൈ കുറ്റാലം.

തുടർച്ചയായുള്ള മഴകാരണം വെള്ളച്ചാട്ടത്തിന് സമീപത്തേക്കുള്ള യാത്ര വനംവകുപ്പ് വിലക്കിയിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം തുറന്നപ്പോൾ തുടർച്ചയായ മഴ വീണ്ടും കോവൈ കുറ്റാലത്തേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. ഒക്ടോബർ നാലുമുതൽ സഞ്ചാരികൾക്ക് ഇവിടേക്കുള്ള യാത്ര നിഷേധിച്ചിരുന്നു.

മഴ മാറിയതോടെ തെളിഞ്ഞ നീരോട്ടമാണ് ഇപ്പോഴുള്ളത്. ഇതോടെയാണ് സഞ്ചാരികളെ വീണ്ടും അനുവദിക്കുമെന്ന് വനംവകുപ്പ് അറിയിച്ചത്.

ഓൺലൈൻ ബുക്കിങ്ങിനുള്ള വെബ്സൈറ്റ്: www.coimbatore wildemess.com. സഞ്ചാരികൾക്ക് നേരിട്ടുവന്നും ടിക്കറ്റെടുക്കാം.

Content Highlights: kuttalam waterfalls opening, kuttalam visiting bokking