വരൂ പാലുകാച്ചിമല കയറാം; ട്രക്കിങ് ജൂലായ് 31ന് ആരംഭിക്കുന്നു


കേളകം, കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായത്.

പാലുകാച്ചിമല

കേളകം: കൊട്ടിയൂര്‍ പാലുകാച്ചിമലയില്‍ ജൂലായ് 31ന് ഞായറാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം. രാവിലെ 10.30ന് കണ്ണൂര്‍ ഡി.എഫ്.ഒ. പി.കാര്‍ത്തിക് ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക് കടത്തിവിടുക. പാലുകാച്ചിമല ട്രക്കിങ് ജൂണ്‍ മൂന്നിന് ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ പ്രവേശനമുണ്ടായിരുന്നില്ല.

കേളകം, കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സംയുക്തമായി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഇതിന്റെഭാഗമായി രൂപവത്കരിച്ച പാലുകാച്ചി വനസംരക്ഷണ സമിതിക്കാണ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് ചുമതല. വനസംരക്ഷണസമിതി നിയമിച്ച ആറ് താത്കാലിക ജീവനക്കാരാണ് വിനോദസഞ്ചാരികളെ സഹായിക്കുക. ഇതിനു പുറമെ വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ടാകും. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക് റൂം, ടോയ് ലറ്റ് തുടങ്ങിയ അടിസ്ഥാന സകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്, കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍, വനംവകുപ്പ് കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നാരോത്ത്, മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ.മഹേഷ്, വനസംരക്ഷണ സമിതി പ്രസിഡന്റ് ജോര്‍ജ്കുട്ടി കുപ്പക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

ടിക്കറ്റ് നിരക്ക്

• മുതിര്‍ന്നവര്‍ 50 രൂപ.

• കുട്ടികള്‍ 20 രൂപ.

• വിദേശികള്‍ 150 രൂപ.

• ക്യാമറ 100 രൂപ.

Content Highlights: palukachimala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented