കൊലുമ്പൻ ബോട്ട്
വനം വകുപ്പ് തയ്യാറാക്കിയിട്ടുള്ള കൊലുമ്പന്‍ ബോട്ടില്‍ കയറി ഇടുക്കി ജലാശയത്തില്‍ സവാരി നടത്താന്‍ സഞ്ചാരികളുടെ വന്‍ തിരക്ക്. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് കൊലുമ്പന്‍. കൊലുമ്പന്‍ ബോട്ടില്‍ ഇടുക്കി ഡാമില്‍ അരമണിക്കൂര്‍ ചുറ്റിയടിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 145 രൂപയും കുട്ടികള്‍ക്ക് 85 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
വര്‍ഷത്തില്‍ 365 ദിവസവും ഈ യാത്രാ ബോട്ടില്‍ സഞ്ചരിക്കുവാന്‍ അവസരമുണ്ട്. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി 5400 ഓളം ആളുകള്‍ ഇടുക്കി ജലാശയത്തില്‍ ബോട്ട് സവാരി നടത്തി. ഈയിനത്തില്‍ 3.47 ലക്ഷം രൂപ വരുമാനവും ലഭിച്ചു. ബോട്ട് സവാരിയുമായി ബന്ധപ്പെട്ട് നാട്ടുകാരായ നാല് പേര്‍ക്ക് പതിവായി ജോലി നല്‍കാനും സാധിക്കുന്നുണ്ട്.
ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിക്കാത്ത സമയത്തും സമയത്തും വെള്ളാപ്പാറയില്‍ വനം വകുപ്പിന്റെ കൊലുമ്പന്‍ യാത്രക്കാരെ കാത്തു കിടക്കുന്നുണ്ടാവും. സഞ്ചാരികള്‍ 20 പേരില്‍ താഴെയായാല്‍ നഷ്ടം വരുമെന്ന് വനം വകുപ്പ് പറയുന്നു. യാത്രക്കാരുടെ എണ്ണം കുറയുമ്പോള്‍ ചെറിയ സര്‍വീസ് നടത്താന്‍ 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ബോട്ട് കൂടി അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
Content Highlights: kolumban boat service idukki dam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..