പഴനി: പൊങ്കൽ ആഘോഷത്തിന്റെ തുടർച്ചയായി നാലുദിവസം സർക്കാർ അവധിയായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കൊടൈക്കനാലിൽ സഞ്ചാരികളുടെ വൻതിരക്ക് അനുഭവപ്പെട്ടു.

കൊടൈക്കനാൽ നഗരത്തിലേക്കുള്ള സിൽവർ ഫോൾസ് ചെക്പോസ്റ്റിൽ ഇ-രജിസ്ട്രേഷൻ ചെക്കിങ്‌ ചെയ്യുന്ന ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു. സഞ്ചാരികളുടെ തിരക്ക് കാരണം ഫൈൻ ഫോറസ്റ്റ് റോഡ്, ബോട്ടിങ്‌ ഏരിയ റോഡ് എന്നീ ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു.

Kodaikanal
കൊടൈക്കനാൽ ഫൈൻ ഫോറസ്റ്റിൽ അനുഭവപ്പെട്ട സഞ്ചാരികളുടെ വൻതിരക്ക് | ഫോട്ടോ: മാതൃഭൂമി

തുടർച്ചയായി നാല് ദിവസം സർക്കാർ അവധിയായതിനാൽ ഞായറാഴ്ച കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഇതിനാൽ കൊടൈക്കനാൽ ചെട്ടിയാർ പാർക്ക്, ബ്രൈൻറ് പാർക്ക്, റോസ് പാർക്ക്, ഗുണാഗുഹ, തൂൺപാറ, ഫൈൻ ഫോറസ്റ്റ്, ബോട്ടിങ്‌ ഏരിയ, പില്ലർ റോക്ക്, സൈക്കിൾ സവാരി എന്നിവിടങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടു. 

ഞായറാഴ്ച പുലർച്ചെമുതൽ സഞ്ചാരികൾ വാഹനങ്ങളിൽ കൊടൈക്കനാലിലേക്ക് എത്തിയിരുന്നു. ഇതിനാൽ ഫൈൻ ഫോറസ്റ്റ് റോഡ്, ബോട്ടിങ്‌ ഏരിയ റോഡ് എന്നീ ഭാഗങ്ങളിൽ ഇടക്കിടെ വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനാൽ സഞ്ചാരികൾ വളരെയധികം ബുദ്ധിമുട്ടി.

Content Highlights: Kodaikanal, Guna Cave, Pillar Rock, Tamil Nadu Tourism, Travel News