ലയും കായലും പട്ടണവും കോര്‍ത്തിണക്കി കെ.ടി.ഡി.സിയുടെ സമ്മര്‍/മണ്‍സൂണ്‍ ടൂര്‍ പാക്കേജുകള്‍. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 15 വരെയാണ് യാത്രകള്‍ ഒരുക്കിയിരിക്കുന്നത്.

മൂന്നു തരം പാക്കേജുകളാണ് നിലവില്‍ നല്‍കിവരുന്നത്. 

  1. മൂന്നാര്‍, കുമരകം, കൊച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 5 രാത്രി/ 6 പകല്‍ ദിവസത്തെ ടൂര്‍ 
  2. കൊച്ചി, മൂന്നാര്‍, കുമരകം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 5 രാത്രി / 7 പകല്‍ ദിവസത്തെ ടൂര്‍ 
  3. തിരുവനന്തപുരം, കോവളം, കുമരകം, തേക്കടി, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്ന 7 രാത്രി / 8 പകല്‍ ദിവസത്തെ ടൂര്‍ 

കെ.ടി.ഡി.സി ഹോട്ടലുകള്‍/റിസോര്‍ട്ടുകള്‍ ഉള്ള സ്ഥലങ്ങള്‍ ബന്ധിപ്പിച്ചാണ് പ്രസ്തുത പാക്കേജുകള്‍ തയ്യാറാക്കി നല്‍കുന്നത്. കെ.ടി.ഡി.സി ഹോട്ടലുകളിലായിരിക്കും താമസവും ഭക്ഷണവും.
 
ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള യാത്ര, അതാത് പ്രദേശത്തെ കാഴ്ചകള്‍ കാണുന്നതിനുള്ള യാത്ര, വിമാനത്താവളം/റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെ.ടി.ഡി.സി ഹോട്ടലിലേയ്ക്കും തിരിച്ചുമുള്ള യാത്ര എന്നിവ ഉള്‍പ്പെടെയാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്.

പാക്കേജ് തുക സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്ന വാഹനത്തിനെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പാക്കേജുകള്‍ 

സന്ദര്‍ശകരുടെ ആവശ്യാനുസരണം പാക്കേജില്‍ മാറ്റങ്ങള്‍ വരുത്താനും സൗകര്യമുണ്ട്. 

പാക്കേജ് നിരക്കുകള്‍

കൊച്ചി-മൂന്നാര്‍-കുമരകം-കൊച്ചി (5 രാത്രി/ 6 പകല്‍) പാക്കേജിന് 37,529 രൂപ മുതല്‍ 63,486 രൂപ വരെ

കൊച്ചി-മൂന്നാര്‍-തേക്കടി-കുമരകം-കൊച്ചി (6 രാത്രി/ 7 പകല്‍) പാക്കേജിന് 43,784 രൂപ മുതല്‍ 73,719 രൂപ വരെ 

തിരുവനന്തപുരം-കോവളം-കുമരകം-തേക്കടി-മൂന്നാര്‍-കൊച്ചി (ഏഴ് രാത്രി/ എട്ടു പകല്‍) പാക്കേജിന് 51,719 രൂപ മുതല്‍ 87,035 രൂപ വരെ