ലോകത്തിലെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസത്തിനുള്ള പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഇന്‍ റെസ്‌പോന്‍സിബിള്‍ ടൂറിസം കേരളം സ്വന്തമാക്കി. ഉത്തരവാദിത്ത ടൂറിസം രംഗത്ത് കേരളം കാഴ്ച വെച്ച മുന്നേറ്റം പരിഗണിച്ചുള്ള അവാര്‍ഡ് ലണ്ടനില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി.

ഉത്തരവാദിത്ത ടൂറിസം രംഗത്തെ തന്നെ ഗോള്‍ഡ് അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഫോര്‍ മാനേജിംഗ് സക്സസ് പുരസ്‌കാരവും കേരളത്തിനാണ്. കുമരകം ടൂറിസം കേന്ദ്രത്തിനാണ് ഈ അവാര്‍ഡ്. ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കുമരകം ഈ നേട്ടത്തിന് അര്‍ഹമായത്.

ലോക ടൂറിസം മേളകളിലെ ഏറ്റവും പ്രധാനമായി കണക്കാക്കുന്നതാണ് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ്.  പ്രളയം തകര്‍ത്ത കേരളത്തിന് അതിജീവനത്തിന് പ്രചോദനമാവുന്നതാണ് ഈ അന്താരാഷ്ട്ര അംഗീകാരം.