പ്രതീകാത്മക ചിത്രം
വിനോദസഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്രചെയ്യാവുന്ന കൂടുതല്‍ സര്‍വീസുകള്‍ക്ക് ജലഗതാഗത വകുപ്പ് തുടക്കമിടുന്നു. കടലിലും കായലിലും യാത്രചെയ്ത് ഉദയാസ്തമയക്കാഴ്ച ഉള്‍പ്പെടെ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം കൊല്ലം ജില്ലയില്‍ 'സീ അഷ്ടമുടി' പദ്ധതി തുടങ്ങും. അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗിയിലേക്ക് ദിവസവും രണ്ട് ബോട്ടുകളാണ് ഇറങ്ങുക. ചെറിയ തുക മാത്രം ഈടാക്കുന്ന യാത്രയില്‍ ഭക്ഷണവും വിളന്പും.
തിരുവനന്തപുരം വേളിയില്‍നിന്ന് കഠിനംകുളത്തേക്ക് 12 കിലോമീറ്ററാണ് വ്യത്യസ്തമായ മറ്റൊരു കായല്‍യാത്ര. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സര്‍വീസുണ്ടാവും.
അടുത്തമാസം കൊച്ചിയില്‍ കപ്പല്‍യാത്രയുടെ മാതൃകയില്‍ ആഡംബര ക്രൂയിസ് സര്‍വീസ് ആരംഭിക്കും. മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച ബോട്ടില്‍ ഭക്ഷണം ഉള്‍പ്പെടെ കിട്ടും. യാത്ര എറണാകുളം സൗത്തില്‍നിന്നാണ് ആരംഭിക്കുക 10 മണിക്കും മൂന്നുമണിക്കുമായി രണ്ട് സര്‍വീസുകളുണ്ടാകും. പുറമേ രണ്ട് അത്യാധുനിക ബോട്ടുകളും താമസിയാതെ നീരണിയും.
120 പേര്‍ക്ക് യാത്രചെയ്യാവുന്ന ഈ എ.സി. ബോട്ടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിലൊന്ന് കണ്ണൂരിലും ഒരെണ്ണം കോട്ടയത്തുമാകും സര്‍വീസ് നടത്തുക.
കൂടുതല്‍ ബോട്ടുകള്‍ സൗരോര്‍ജത്തിേലക്ക്
പുതിയ ബജറ്റില്‍ 24 കോടി രൂപ വകയിരുത്തിയത് വകുപ്പിന് കൂടുതല്‍ നവീകരണത്തിന് അവസരമൊരുക്കും. കൂടുതല്‍ ബോട്ടുകള്‍ സൗരോര്‍ജത്തിേലക്ക് മാറ്റും. അഞ്ച് വര്‍ഷത്തിനുള്ളില്‍ വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സൗരോര്‍ജത്തിലേക്ക് എത്തിക്കും. ഡീസല്‍ വിലയെ നേരിടുകയാണ് ലക്ഷ്യം.
ഷാജി വി.നായര്‍,
ഡയറക്ടര്‍, ജലഗതാഗതവകുപ്പ്
Content Highlights: Kerala Water Transport Department budget-friendly tour packages
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..