എവറസ്റ്റ് കയറി കോവിഡെത്തി; മഞ്ഞുനാട്ടില്‍ ഒറ്റപ്പെട്ട് ഉമേഷ്


By സി. ശ്രീകാന്ത്

2 min read
Read later
Print
Share

മൃതദേഹം തിരഞ്ഞ് അടുത്തദിവസം പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മരണവുമായി മല്ലിട്ടുകിടന്ന ഉമേഷിനെ രക്ഷിക്കുകയായിരുന്നു.

യാത്രയ്ക്കിടെ ഉമേഷ്‌

തിരുവനന്തപുരം: എവറസ്റ്റിലെ ആറായിരം മീറ്റര്‍ ഉയരത്തിലുള്ള ടെന്റില്‍ മൈനസ് ഡിഗ്രി തണുപ്പും കോവിഡും ഒരുമിച്ച് ആക്രമിച്ചപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല ഉമേഷ്. പക്ഷേ, കാഠ്മണ്ഡുവിലെ കോവിഡ് സെന്ററില്‍ സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കുകഴിയേണ്ടിവന്നപ്പോള്‍ തിരുവനന്തപുരം ഉള്ളൂര്‍ നീരാഴി ലെയ്ന്‍ ചന്ദ്രികാഭവനില്‍ ഉമേഷ് പണിക്കരുടെ മനസ്സിടറി.

ഏഴുഭൂഖണ്ഡങ്ങളിലെ ഏഴ് കൊടുമുടികള്‍ താണ്ടാനുള്ള 'സെവന്‍ സമ്മിറ്റ്' പദ്ധതിയുമായി മാര്‍ച്ച് 30നാണ് കാഠ്മണ്ഡുവില്‍നിന്ന് ഉമേഷ് ഒറ്റയാനായി യാത്രതിരിച്ചത്. ആഫ്രിക്കയിലെ കിളിമഞ്ചോരോയുടെയും റഷ്യയിലെ എല്‍ബ്രിസ് മഞ്ഞു മലയുടെയുമൊക്കെ നെറുകയില്‍ കയറിയ ആത്മവിശ്വാസവുമായാണ് എവറസ്റ്റ് ദൗത്യം ഏറ്റെടുത്തത്. ഒരുതവണ കോവിഡ് വന്നുപോയതുകൊണ്ടും രണ്ടുഡോസ് വാക്‌സിനെടുത്തതുകൊണ്ടും ആ പേടിയും ഇല്ലായിരുന്നു. എവറസ്റ്റ് കയറ്റത്തിന് സഹായിക്കുന്ന ഷെര്‍പ്പയുമായി ഏപ്രില്‍ ഒമ്പതിന് മലകയറ്റം ആരംഭിച്ചു. മുന്‍വര്‍ഷം സഞ്ചാരികളില്ലാതിരുന്നതിനാല്‍ വഴിയറിയാതെ കഠിനമായിരുന്നു യാത്ര.

ദിവസങ്ങളെടുത്ത് ക്യാമ്പ് രണ്ടില്‍ എത്തുമ്പോഴേക്ക് ഉമേഷും ഷെര്‍പ്പയും മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലായി. രാത്രിയില്‍ മൈനസ്20 തണുപ്പും പകല്‍ മലനിരകളെ കണ്ണാടിപോലെയാക്കുന്ന വെയിലും. രണ്ടാം നാള്‍ ഉമേഷ് ചുമയ്ക്കുമ്പോള്‍ ചോര തുപ്പാന്‍ തുടങ്ങി. കാഴ്ച മങ്ങുന്ന 'സ്‌നോ ബ്ലൈന്‍ഡും' ബാധിച്ചു. തിരികെ താഴേക്കിറങ്ങാന്‍ കഴിയാത്ത വിധം കിടപ്പായി. മരണം മുന്നിലെത്തിയതോടെ 'എന്നെ വിട്ടിട്ട് നിങ്ങള്‍ മടങ്ങിപ്പോയിക്കൊള്ളൂ' എന്ന് ഉമേഷ് സഹായിയോട് പറഞ്ഞു. മരണത്തോടടുക്കുന്ന ആളുകള്‍ക്ക് ഷെര്‍പ്പകളുടെ ആചാരത്തിലുള്ള അന്ത്യപ്രാര്‍ഥനയും നടന്നു. ഒറ്റയ്ക്ക് ബേസ് ക്യാമ്പില്‍ തിരിച്ചെത്തിയ ഷെര്‍പ്പ ഒടുവിലത്തെ ശ്രമമായി വാക്കിടോക്കിയിലൂടെ വിവരം അധികൃതരെ അറിയിച്ചു. മൃതദേഹം തിരഞ്ഞ് അടുത്തദിവസം പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ മരണവുമായി മല്ലിട്ടുകിടന്ന ഉമേഷിനെ രക്ഷിക്കുകയായിരുന്നു.

എത്തിപ്പെട്ട ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഒരുദിവസത്തെ ക്വാറന്റീനിന് കൊടുക്കേണ്ടിവന്നത് ഒരുലക്ഷത്തോളം ഇന്ത്യന്‍ രൂപ. അവിടെനിന്ന് ടാമിളിലെ കോവിഡ് സെന്ററിലേക്ക് മാറിയപ്പോള്‍ ഡോക്ടറുടെ സേവനമില്ല. അതിന് ലക്ഷങ്ങള്‍ മുടക്കണം. ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും മറുപടികിട്ടിയില്ല. യു.എ.ഇ.യില്‍ ഡെവലപ്‌മെന്റ്‌ ട്രയിനറായി ജോലിചെയ്യുന്ന ഉമേഷ്, യു.എ.ഇ. എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ എംബസി മാനേജര്‍ നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കി. പക്ഷേ, വിമാനയാത്ര സാധ്യമാകുമോയെന്ന് ഉറപ്പായിട്ടില്ല. നേപ്പാളിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒറ്റമുറിയില്‍ പ്രതീക്ഷയോടെ ഉറക്കമൊഴിച്ചിരിക്കുകയാണ് ഈ മലയാളിസഞ്ചാരി.

Content Highlights: Kerala traveller Umesh, Mount Everest, Nepal, Covid 19

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bharat Gaurav

1 min

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഒരു അത്യാഡംബര യാത്ര; 'ഭാരത് ഗൗരവ്' മാര്‍ച്ച് 21 ന് പുറപ്പെടും

Mar 8, 2023


mamalakandam

1 min

സ്വന്തമായി വെള്ളച്ചാട്ടമുള്ള, നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട ഒരു സ്‌കൂള്‍; സഞ്ചാരികളുടെ പ്രവാഹം

Jan 30, 2023


ksrtc

1 min

തിരുവനന്തപുരം മാതൃകയില്‍ കോഴിക്കോടും KSRTC ഡബിള്‍ഡക്കര്‍ സര്‍വീസ്; 200രൂപയ്ക്ക് നഗരക്കാഴ്ചകള്‍ കാണാം

Jan 27, 2023

Most Commented