ആഡംബര കപ്പലായ യൂറോപ്പ 2 ക്രൂയ്സ് ഷിപ്പ് കൊച്ചി തുറമുഖത്ത് നൽകിയ സ്വീകരണം | Photo: facebook.com/keralatourismofficial
കോവിഡ് പ്രതിസന്ധിക്ക് ശേഷം സജീവമാകുന്ന ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി വിദേശ വിനോദസഞ്ചാരികളുമായി യൂറോപ്പ 2 ആഡംബര കപ്പല്‍ കൊച്ചിയിലെത്തി. താലപ്പൊലി, ശിങ്കാരിമേളം, മുത്തുക്കുടകള്‍ എന്നിവയൊക്കെയായി ഊഷ്മളമായ വരവേല്‍പ്പാണ് യൂറോപ്പ 2ന് ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ഇന്ത്യ ടൂറിസം കൊച്ചിയും ചേര്‍ന്ന് ഒരുക്കിയത്.
വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചി ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ട കപ്പലില്‍ 257 വിദേശ വിനോദ സഞ്ചാരികളും 372 ജീവനക്കാരുമാണ് ഉള്ളത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ കൊച്ചിയില്‍ എത്തുമെന്ന് ജില്ല ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.


.jpg?$p=ff78e27&q=0.8&f=16x10&w=284)


+1
യൂറോപ്പ 2 വരവോടെ കൊച്ചിയിലെ ക്രൂയിസ് സീസണ് കൂടിയാണ് തുടക്കമായിരിക്കുന്നത്. ഒഴുകുന്ന കൊട്ടാരമെന്ന് അറിയപ്പെടുന്ന യൂറോപ്പ 2 ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ക്രൂയിസുകളില്‍ ഒന്നാണ്. ചൊവ്വാഴ്ച രാത്രി പത്തിന് കപ്പല്‍ കൊച്ചിയില്‍ നിന്ന് തായ്ലന്ഡിലേക്ക് യാത്രയാകും.
Content Highlights: Kerala Tourism Promotion Council welcomes ms europa 2 cruise ship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..