സ്‌പൈസസ് റൂട്ട്, ടൂറിസം സര്‍ക്യൂട്ട്... സംസ്ഥാന ബജറ്റില്‍ വ്യക്തമായ ഇടം നേടി വിനോദസഞ്ചാര മേഖല


ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പറയുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് സ്‌പൈസസ് റൂട്ട് പദ്ധതി. തലശ്ശേരി കേന്ദ്രമാക്കിക്കൊണ്ടുള്ള ടൂറിസം സര്‍ക്ക്യൂട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ഫോട്ടോ: ബിജു വർഗീസ്‌

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയ്ക്കും വേണ്ട പരിഗണന നല്‍കി സംസ്ഥാന ബജറ്റ്. ടൂറിസം ക്ലസ്റ്ററുകളും സര്‍ക്യൂട്ടുകളും ആവിഷ്‌കരിക്കുമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഫാം ടൂറിസത്തിനായിരിക്കും മുന്‍ഗണനയെന്നും ബജറ്റിലുണ്ട്.

മൂന്നാറിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ കൈവശമുള്ള ടൂറിസം കേന്ദ്രം, ഹൈഡല്‍ ടൂറിസം എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കും. സിയാല്‍കൂടി പങ്കാളിയായ കേരള വാട്ടര്‍വെയ്‌സ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സിന്റെ രംഗപ്രവേശനത്തോടെ വെസ്റ്റ് കോസറ്റ് കനാല്‍ നിര്‍മാണം സമയ ബന്ധിതമായി മുന്നേറുകയാണ്. 2020-2021-ല്‍ 585 നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

ഇപ്പോള്‍ 18 മുതല്‍ 20 മീറ്റര്‍ വരെ നീളമുള്ള കനാലുകള്‍ 2025 ആകുമ്പോഴേക്കും 40 മീറ്റര്‍ ഉറപ്പുവരുത്തും. അങ്ങനെ വന്നാല്‍ സംസ്ഥാനത്തിനകത്തെ ചരക്കുഗതാഗതത്തിന്റെ 50 ശതമാനം ജലപാതയിലൂടെ സാധ്യമാക്കാനാകും. ഇത് വിനോദസഞ്ചാരത്തിനും കുതിപ്പുനല്‍കും. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങള്‍, ചെറുതുറമുഖങ്ങള്‍, വ്യവസായ-വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി ജലപാതയെ ബന്ധപ്പെടുത്തുന്നതിനുള്ള പദ്ധതിയും തയ്യാറായി വരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

2019-ല്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 18.5 ശതമാനത്തിന്റെയും വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 8.24 ശതമാനത്തിന്റെയും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി ബജറ്റ് വിലയിരുത്തി. ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ 63 കോടി മാര്‍ക്കറ്റിങ്ങിനായാണ്. ഈ വര്‍ഷത്തെ ടൂറിസം മാര്‍ക്കറ്റിങ്ങില്‍ പ്രധാന ഇനമായിരിക്കും ബോട്ട് ലീഗ്. ലീഗില്‍പ്പെടാത്ത ജലമേളകള്‍ക്കും ധനസഹായം ലഭ്യമാക്കും. കേരള ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പറയുന്ന ബൃഹദ് പദ്ധതികളിലൊന്നാണ് സ്‌പൈസസ് റൂട്ട് പദ്ധതി. തലശ്ശേരി കേന്ദ്രമാക്കിക്കൊണ്ടുള്ള ടൂറിസം സര്‍ക്ക്യൂട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കോഴിക്കോട്, പൊന്നാനി, തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറായിക്കൊണ്ടിരിക്കുന്നു. 2020-21-ല്‍ മുസിരിസ് പദ്ധതി കമ്മിഷന്‍ ചെയ്യും. 2020-21 ല്‍ ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയം തുറക്കും. പഴയ ഗുജറാത്തി പ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഓര്‍മത്തെരുവ് പദ്ധതിയും ഉദ്ഘാടനം ചെയ്യും. പള്ളിയും അമ്പലങ്ങളും വിദ്യാഭ്യാസ വാണിജ്യ ആരോഗ്യ സ്ഥാപനങ്ങളുള്‍പ്പെടെ 19-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട 15 പൈതൃക മന്ദിരങ്ങളുടെ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.

മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്കും ബജറ്റില്‍ ഇടംനല്‍കിയിട്ടുണ്ട്. ദേശീയ ജലപാത ഉദ്ഘാടനം ചെയ്യുന്നതോടെ മലബാര്‍ ക്രൂയിസിന്റെ ആകര്‍ഷകത്വം വര്‍ധിക്കും. കൂത്താട്ടുകുളത്തെ മഹാദേവ ക്ഷേത്രം പോലുള്ള ക്ഷേത്രങ്ങള്‍ പഴമയില്‍ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി 5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 'തത്വമസി' എന്ന പേരില്‍ പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കും. രൂപരേഖ തയ്യാറാക്കിയതിന് ശേഷമായിരിക്കും പണം അനുവദിക്കുക. ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.

Content Highlights: Kerala Tourism, State Budget 2020, Spices Route Project, Tourism Circuit Project, Malabar Cruice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented