തിരുവനന്തപുരം: കേരളത്തിലേക്കുവരുന്ന സഞ്ചാരികള്‍ക്ക് വിവരങ്ങള്‍ നല്‍കാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും ആപ്പിലൂടെ കഴിയും. കോവളം റാവീസില്‍നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു എന്നിവരും പങ്കെടുത്തു.

Content Highlights: kerala tourism department develops an app; released by mohanlal