കൊറോണക്കെതിരായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനായി സാമൂഹിക മാധ്യമങ്ങള്‍ ആണ് എല്ലാവരും ഉപയോഗിക്കുന്നത്. കേരള ടൂറിസവും അതേ പാത തന്നെയാണ് പിന്തുടരുന്നത്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരള ടൂറിസം തയ്യാറാക്കിയ കാര്‍ഡുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുകയാണ്. ട്രിപ്പ് അറ്റ് ഹോം എന്നാണ് ഈ പ്രചാരണ പരിപാടിക്ക് വിനോദസഞ്ചാര വകുപ്പ് നല്‍കിയിരിക്കുന്ന പേര്. പുട്ടിന്റെ ചിത്രം കാണിച്ച് സ്റ്റേ പുട്ട് അറ്റ് ഹോം സെയ്ഫിലി എന്നാണ് അവര്‍ പറയുന്നത്.
ഇതിനുപുറമേ കൊറോണ കാലത്ത് വായിക്കാനുള്ള 5 പുസ്തകങ്ങളും കേരള ടൂറിസം നിര്‍ദ്ദേശിക്കുന്നു. അരുന്ധതി റോയിയുടെ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്, അനീസ് സലിമിന്റെ ദ സ്മാള്‍ ടൗണ്‍ സീ, അനിത നായര്‍ എഡിറ്റ് ചെയ്ത വേര്‍ ദി റെയിന്‍ ഈസ് ബോണ്: റൈറ്റിംഗ് എബൗട്ട് കേരള, മനു എസ് പിള്ളയുടെ ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍, എന്‍ എസ് മാധവന്റെ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ എന്നീ പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി വിനോദസഞ്ചാര വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
സ്റ്റേ സേഫ്, ട്രാവല്‍ ലേറ്റര്‍ എന്നീ ഹാഷ് ടാഗുകളും ഈ പ്രചാരണത്തിന് കൂട്ടിനുണ്ട്.
Content Highlights: Kerala Tourism, Corona Virus Threat, Trip at Home Campaign, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..