
വർക്കല ബീച്ച്
ഏറ്റവുമധികം യാത്രികരെ സ്വീകരിക്കുന്ന സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ സുവര്‍ണനേട്ടം സ്വന്തമാക്കി കേരളം. കൂടുതല്‍ സഞ്ചാരികളെ സ്വീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 10 സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നും നാല് ഇടങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര യാത്രാ വെബ്സൈറ്റായ ബുക്കിങ് ഡോട്ട് കോമാണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ഇതോടെ കേരളം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. യാത്രികരുടെ റിവ്യു അടിസ്ഥാനമാക്കിയാണ് വെബ്സൈറ്റ് മികച്ച സഞ്ചാരകേന്ദ്രങ്ങള്‍ തെരെഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും മാരാരിക്കുളം, വര്‍ക്കല, തേക്കടി, കൊല്ലം എന്നീ സഞ്ചാരകേന്ദ്രങ്ങള്‍ പട്ടികയില്‍ ഇടം നേടി.
രണ്ടാം സ്ഥാനത്ത് ഗോവയാണുള്ളത്. ഗോവയില്‍ നിന്നും അഗോണ്ടയും പാലോലവുമാണ് മികച്ച സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്. ഒന്നാമത് അഗോണ്ടയാണ്. മാരാരിക്കുളം രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ കുടുതല്‍ സഞ്ചാരകേന്ദ്രങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണ് കേരളത്തിന് നേട്ടമായത്.
മധ്യപ്രദേശിലെ ഖജുരാഹോ, രാജസ്ഥാനിലെ ജയ്സാല്‍മീര്‍, തമിഴ്നാട്ടിലെ കൂനൂര്‍ തുടങ്ങിയ ഇടങ്ങളും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
അന്താരാഷ്ട്രതലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ ഏറ്റവുമധികം സഞ്ചാരികളെ സ്വീകരിക്കുന്ന ഇടം ടര്‍ക്കിയിലെ ഗോറീം ആണ്.
Content Highlights: Kerala tops list of most welcoming places 2nd year in row
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..