വിനോദസഞ്ചാരത്തിലൂടെ വനിതാശാക്തീകരണം; ഐക്യരാഷ്ട്രസഭ വുമണും കേരളവും ധാരണാപത്രം ഒപ്പിട്ടു


1 min read
Read later
Print
Share

യു.എൻ വുമൺ ഇന്ത്യ മേധാവി സൂസൻ ഫെർഗൂസനും കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹും ധാരണാപത്രത്തിൽ ഒപ്പിടുന്നു

ടൂറിസത്തിലൂടെ വനിതാശാക്തീകരണവും പെണ്‍കുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ വുമണും കേരള ടൂറിസവും ധാരണാപത്രം ഒപ്പിട്ടു. കുമരകത്ത് നടക്കുന്ന ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയില്‍ വെച്ച് യു.എന്‍ വുമണ്‍ ഇന്ത്യ മേധാവി സൂസന്‍ ഫെര്‍ഗൂസനും കേരള ടൂറിസം ഡയറക്ടര്‍ പി.ബി നൂഹും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ധാരണാപത്രം നടപ്പിലാക്കുന്നതിനുള്ള സര്‍ക്കാര്‍ ഏജന്‍സി ഉത്തരവാദിത്വ ടൂറിസം മിഷനാണ്.

ധാരണപത്രം പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ള ഈ മേഖലയിലെ പങ്കാളികള്‍, യുവപ്രതിനിധികള്‍, സിവില്‍ സംഘടനകള്‍ എന്നിവര്‍ക്ക് വനിത സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശീലനം നല്‍കും. ലിംഗസമത്വ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍, പരിശീലന വിഷയങ്ങള്‍ എന്നിവ തയ്യാറാക്കും.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന മോശം പെരുമാറ്റം, വിവേചനം എന്നിവ തടയാനുള്ള ഇടപെടലുകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാവും. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്ത്രീ സൗഹൃദ ടൂറിസം പരിപാടിയുടെ തുടര്‍ച്ചയാണ് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയുമായി ധാരണപത്രം ഒപ്പിട്ടതെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സംരംഭങ്ങള്‍, അനുബന്ധ വ്യവസായങ്ങള്‍, ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ എന്നിവയിലുള്ള വനിത പങ്കാളിത്തം വര്‍ധിപ്പിക്കും. വനിതാ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ടൂറിസം പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വനിത സഞ്ചാരികളുടെ സുരക്ഷ ഏറെ പ്രധാനമാണെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത ഐക്യരാഷ്ട്ര വുമണ്‍ ഇന്ത്യ മേധാവി സൂസന്‍ ഫെര്‍ഗൂസന്‍ പറഞ്ഞു.

Content Highlights: Kerala sign pact with UN Women to empower women in tourism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cruise

1 min

ഇന്ത്യയുടെ ആദ്യ പഞ്ചനക്ഷത്ര ക്രൂയിസ്, ചെന്നൈ-ശ്രീലങ്ക; ടിക്കറ്റ് 85,000 മുതല്‍ 2 ലക്ഷം വരെ

Jun 9, 2023


chellanam

2 min

കടല്‍ക്ഷോഭത്തിന് ടെട്രാപോഡ് കടല്‍ഭിത്തി, മുകളില്‍ സീ വാക്ക് വേ; ടൂറിസം പ്രതീക്ഷകളോടെ ചെല്ലാനം

Jun 9, 2023


cruise ship

2 min

135 രാജ്യങ്ങളിലൂടെ ഒരു കപ്പല്‍ യാത്ര, മൂന്ന് വര്‍ഷത്ത പാക്കേജ്; ടിക്കറ്റ് വില കേട്ട് ഞെട്ടരുത്

Mar 15, 2023

Most Commented