പൊതു​ഗതാ​ഗത സംവിധാനചരിത്രത്തിൽ ആദ്യം, സ്ത്രീകൾക്ക് പ്രത്യേക ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി


യാത്ര സംഘടിപ്പിക്കുന്നത് മാർച്ച് എട്ട് മുതൽ 13 വരെ

പ്രതീകാത്മകചിത്രം | ഫോട്ടോ: സിദ്ദിഖുൽ അക്ബർ മാതൃഭൂമി

കോഴിക്കോട്: വനിതാദിനത്തോടനുബന്ധിച്ച സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ.എസ്.ആർ.ടി.സി. മാർച്ച് എട്ട് മുതൽ 13-വരെയാണ് വനിതായാത്രാ വാരം നടത്തുന്നത്. അടുത്തകാലത്ത് കെ.എസ്.ആർ.ടി.സി. തുടങ്ങിയ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന വിനോദസഞ്ചാര ട്രിപ്പുകൾ ക്രമീകരിച്ച് നൽകുന്നതാണ്.

14 ജില്ലകളിൽനിന്ന്‌ യാത്രകൾ

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 56 ട്രിപ്പുകളാണ് ക്രമീകരിച്ചിട്ടുണ്ട്. ഏകദിന യാത്രകളാണ് കൂടുതലായുമുള്ളത്. ഇതിനുപുറമേ, ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടർമാരുടെ സേവനം ഉറപ്പാക്കും. കൂടാതെ സുരക്ഷയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉൾപ്പെടെയുള്ളവ പാക്കേജിൽ അടങ്ങിയിട്ടുണ്ട്.

കൂടുതൽ ബുക്കിങ് കോഴിക്കോട്ട്‌ നിന്ന്

കോഴിക്കോട് ജില്ലയിൽനിന്നാണ് ഇതിനോടകം ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ചിട്ടുള്ളത്. താമരശ്ശേരി ഡിപ്പോയിൽനിന്നാണ് ജില്ലയിൽ നിന്നുള്ള ടൂർ പാക്കേജുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനോടകം അവിടെനിന്നുമാത്രം 18-ബുക്കിങ് ലഭിച്ചു. താമരശ്ശേരി -തുഷാരഗിരി, താമരശ്ശേരി-നെല്ലിയാമ്പതി, താമരശ്ശേരി -മൂന്നാർ എന്നീ ട്രിപ്പുകളാണ് ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.

തൊട്ടുപിന്നിൽ ഏറ്റവുമധികം ബുക്കിങ് ലഭിച്ചത് മലപ്പുറത്തുനിന്നാണ്. 12 ബുക്കിങ് മലപ്പുറത്തുനിന്ന് ലഭിച്ചു. മലപ്പുറം- മൂന്നാർ, മലപ്പുറം-മലക്കപ്പാറ, മലപ്പുറം - വയനാട്, മലപ്പുറം - കക്കയംഡാം എന്നീ ട്രിപ്പുകളാണ് ഇവിടെനിന്നുള്ളത്. ഇവ കൂടാതെ പെരിന്തൽമണ്ണ -മൂന്നാർ, നിലമ്പൂർ - മൂന്നാർ, ഹരിപ്പാട് -റോസ്‌മല -പാലരുവി, മാവേലിക്കര-മൺറോ ഐലൻഡ്, തിരുവല്ല-മലക്കപ്പാറ, കണ്ണൂർ - വയനാട് ട്രിപ്പുകൾക്കും ബുക്കിങ് കൂടിവരുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ വി. പ്രശാന്ത് പറഞ്ഞു.

ഇതാദ്യമായാണ് ഒരുസംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വനിതാദിനത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജ് സംഘടിപ്പിക്കുന്നത്.

Content Highlights: kerala public transport system, ksrtc women only tour package, women travel week, womens day 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section
Most Commented