രണ്ടു പ്രളയത്തേയും അതിജീവിച്ച് കൂടുതല്‍ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തി, പക്ഷേ വില്ലനായെത്തി കൊവിഡ്


അലങ്കാരപ്രവൃത്തികള്‍ മുഴുവന്‍ നശിച്ചെങ്കിലും ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നില്ല. സമീപമുള്ള മറ്റ് ബീച്ചുകളേക്കാള്‍ കൂടുതല്‍ സന്ദര്‍ശകര്‍ പെരിയമ്പലത്ത് എത്തിയിരുന്നു.

പെരിയമ്പലം ബീച്ച്‌

പുന്നയൂര്‍ക്കുളം: കഴിഞ്ഞ മാസങ്ങളിലെ ശക്തമായ കടലേറ്റത്തിന് ശേഷം പെരിയമ്പലം ബീച്ച് ഇപ്പോള്‍ ശാന്തമാണ്. നൂറ് മീറ്ററോളം കടല്‍ കയറിയ ബീച്ച് ഇപ്പോള്‍ മുന്‍പുള്ളതിനേക്കള്‍ ഉള്‍വലിഞ്ഞു. ബക്രീദും ഓണവും മറ്റ് അവധിദിവസങ്ങളിലും ജനത്തിരക്കില്‍ നിറഞ്ഞുനിന്നിരുന്ന ബീച്ചില്‍ ആളൊഴിഞ്ഞു. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ വന്നതിന് ശേഷം പൂട്ടിയ ബീച്ചിലെ പാര്‍ക്കുകളും വഴിയോരക്കച്ചവടങ്ങളും പിന്നീട് തുറന്നിട്ടില്ല.

തീരസൗന്ദര്യം നിറഞ്ഞുനിന്നിരുന്ന പെരിയമ്പലം ബീച്ച് സന്ദര്‍ശകരുടെ പ്രധാന ഇടമായിരുന്നു. സന്ദര്‍ശകരുടെ തിരക്ക് കൂടിയതോടെ ബീച്ച് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പദ്ധതികളാണ് ഇവിടെ നടപ്പിലാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കടലേറ്റം ശക്തമായപ്പോള്‍ ബീച്ചില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം കടലെടുത്തു. അലങ്കാരപ്രവൃത്തികള്‍ മുഴുവന്‍ നശിച്ചെങ്കിലും ബീച്ചിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നില്ല. സമീപമുള്ള മറ്റ് ബീച്ചുകളേക്കാള്‍ കൂടുതല്‍ സന്ദര്‍ശകര്‍ പെരിയമ്പലത്ത് എത്തിയിരുന്നു.

Periyambalam Beach 2
വഴിയോരക്കച്ചവട ഷെഡ്

ബീച്ചിനോട് ചേര്‍ന്ന് രണ്ട് സ്വകാര്യ പാര്‍ക്കുകളും ഓഡിറ്റോറിയങ്ങളും പ്രവര്‍ത്തനം തുടങ്ങി. കോവിഡ് ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് ഒരു പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങാന്‍ പഞ്ചായത്തും പദ്ധതി തയ്യാറാക്കിയിരുന്നു. കടലേറ്റം രൂക്ഷമാകുന്നതിനാല്‍ പാര്‍ക്ക് അണ്ടത്തോട്ടേക്ക് മാറ്റുവാനും സാധ്യതയുണ്ട്.

കഴിഞ്ഞ പ്രളയങ്ങള്‍ക്ക് മുന്‍പ് ഓണം, ബക്രീദ് മാസങ്ങളില്‍ ബീച്ചില്‍ പഞ്ചായത്ത് ഫെസ്റ്റിവെല്‍ നടത്തിയിരുന്നു. രാത്രിയും പകലുമായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ബീച്ചില്‍ അരങ്ങേറിയത്. കഴിഞ്ഞ രണ്ടു പ്രളയത്തേയും അതിജീവിച്ച് ബീച്ച് കൂടുതല്‍ സൗന്ദര്യത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ വില്ലനായെത്തിയത് കോവിഡാണ്. മഹാമാരിയുടെ സാമൂഹിക അകലവും നിയന്ത്രണങ്ങളും കഴിഞ്ഞ് സന്ദര്‍ശകര്‍ക്കായി വിശാലതീരം ഒഴിച്ചിട്ട് കാത്തിരിക്കുകയാണ് പെരിയമ്പലം ബീച്ച്.

Content Highlights: Kerala Floods 2018, Kerala Floods 2019, Kerala Covid 19, Travel News, Periyambalam Beach


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented