പൂഴിക്കാട് ചിറമുടിയിലെ തടാകം
പന്തളം: പൂഴിക്കാട് ചിറമുടിയിലെ വിനോദസഞ്ചാര പദ്ധതിക്ക് വീണ്ടും ബജറ്റില്‍ പച്ചക്കൊടി. മൂന്ന് കോടി രൂപ കഴിഞ്ഞ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കിലും പദ്ധതി നടപ്പാകാതെവന്നതോടെയാണ് ഇത്തവണത്തെ ബജറ്റില്‍ മൂന്ന് കോടി വീണ്ടും അനുവദിച്ചിട്ടുള്ളത്.
പന്തളം-കുടശ്ശനാട് റോഡിനോട് ചേര്‍ന്ന് 33 കെ.വി.സബ്സ്റ്റേഷന് സമീപത്തായുള്ള രണ്ട് വലിയ തടാകങ്ങളും അതിന്റെ ചുറ്റുമുള്ള പാടങ്ങളും ചേര്‍ത്ത് വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനായിട്ടാണ് തീരുമാനം.
കരിങ്ങാലി പാടത്തെ കൃഷിയുടെ ആവശ്യത്തിനായി തീര്‍ത്ത രണ്ട് വലിയ തടാകങ്ങളാണ് ഇവിടെയുള്ളത്. വെള്ളം ആവശ്യത്തിന് പാടത്തേക്ക് തുറന്നുവിടാനുള്ള ബണ്ടും പണിതിട്ടുണ്ട്. വിവിധയിനം പക്ഷികളും തടാകത്തിലും ചുറ്റിലുമായി എത്തുന്നുണ്ട്.
തടാകത്തില്‍ ബോട്ടിങ്, കുട്ടികള്‍ക്ക് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കാനായിരുന്നു ലക്ഷ്യം.
Content Highlights: Kerala Budget 2020, Chiramudi Tourism Project, Kerala Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..