പ്രതീകാത്മക ചിത്രം, ടൈം മാഗസിൻ കവർ
ഈ വര്‍ഷം ലോകത്ത് സന്ദര്‍ശിക്കേണ്ട 50 സുന്ദരസ്ഥലങ്ങളില് കേരളവും. ടൈം മാഗസിന് തയ്യാറാക്കിയ പട്ടികയില്‍ കേരളത്തെക്കൂടാതെ ഇന്ത്യയില്‍നിന്ന് അഹമ്മദാബാദുമുണ്ട്. ആകര്‍ഷണീയമായ കടലോരങ്ങളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നാണ് ടൈമിന്റെ വിലയിരുത്തല്‍.
സാബര്‍മതി ആശ്രമംമുതല് സയന്‍സ് സിറ്റിവരെയുള്ള അഹമ്മദാബാദിലെ ആകര്‍ഷണങ്ങളെക്കുറിച്ചും ലേഖനം പറയുന്നു. അന്താരാഷ്ട്രതലത്തില്‍ വിനോദസഞ്ചാരലേഖകരുടെ ഇടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് പട്ടിക തയ്യാറാക്കിയത്. പുതിയതായി ആരംഭിച്ച കാരവന് ടൂറിസം, വാഗമണ്ണിലെ കാരവന് പാര്‍ക്ക്, ഹൗസ്ബോട്ടുകള്‍, കായലുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റു ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍: റാസല്‍ഖൈമ (യു.എ.ഇ.), പാര്‍ക്ക് സിറ്റി (യൂട്ടായു.എസ്.), സോള്‍, ഗ്രേറ്റ് ബാരിയര്‍ റീഫ് (ഓസ്ട്രേലിയ), ആര്‍ട്ടിക്, വലെന്‍സിയ (സ്പെയിന്), ട്രാന്‍സ് ഭൂട്ടാന് ട്രെയിന്‍ (ഭൂട്ടാന്), ബൊഗോട്ട, ലോവര്‍ സാംബെസി ദേശീയോദ്യാനം (സാംബിയ), ഈസ്താംബൂള്‍, കിഗാലി (റുവാണ്‍ഡ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..