പാലക്കാട് ജില്ലയിലെ ആദ്യത്തെ കയാക്കിങ് ഫെസ്റ്റിനാണ് ത്യത്താലയിലെ വെള്ളിയാങ്കലില്‍ തുടക്കമായത്. വെള്ളിയാങ്കലിന്റെ ടൂറിസം സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് കയാക്കിങ് ഫെസ്റ്റ് ഇവിടെ തുടങ്ങിയത്. മലിനീകരണമില്ലാതെയും സുരക്ഷ ഉറപ്പ് വരുത്തിയും ജലാശയങ്ങളെ ആസ്വദിക്കാന്‍ കയാക്കിങ് സഹായിക്കും.  ത്യത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറും കൂടിയായ എം.ബി രാജേഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 

ഒളിമ്പിക്‌സ് അടക്കമുള്ള കായിക മത്സരങ്ങളില്‍ നിറസാന്നിധ്യമാണ് കയാക്കിങ്കെിലും കേരളത്തിന് ഇത് അത്ര പരിചിതമല്ല. രണ്ട് ദിവസങ്ങളായി നടത്തുന്ന കയാക്കിങ് ഫെസ്റ്റില്‍ പൊതുജനങ്ങള്‍ക്കും ടിക്കറ്റ് എടുത്തു പരിശീലനം നടത്താം. അതിനായി പരിശീലകരുമുണ്ട്.  അപകടസാധ്യത കുറവാണെങ്കിലും ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് സംഘവും പരിശീലന സ്ഥലത്തുണ്ട്.

Content Highlights: kayaking fest started in palakkad