
പ്രതീകാത്മക ചിത്രം | Photo: Virginia Mayo, AP
മൈസൂരു: കര്‍ണാടക വിനോദ സഞ്ചാര വകുപ്പ് പുതുതായി അരംഭിക്കാനൊരുങ്ങുന്ന ഹെലികോപ്റ്റര്‍ ടൂറിസത്തിനെതിരേ ശബ്ദമുയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍. മൈസൂരുവിലാണ് ഹെലി ടൂറിസം ആരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
മൈസൂരുവിലുള്ള ലളിത മഹല്‍ പാലസ് ഹോട്ടലിന് മുന്‍പിലുള്ള വനത്തിലാണ് ഹെലി ടൂറിസം പദ്ധതി വരുന്നത്. ഇതിനായി 150 ന് മുകളില്‍ മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരും. ഇതിനെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്.
ഈ മരങ്ങള്‍ കുറുബാരഹള്ളിയിലുള്ള നാലേക്കര്‍ സ്ഥലത്താണുള്ളത്. മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരായ സമരത്തിനായി 73000 പേര്‍ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതില്‍ മൈസൂര്‍ രാജകുടുംബത്തിലെ പ്രമോദ ദേവി വാധ്യാരും ഉള്‍പ്പെടും.
പ്രമോദ ദേവി വാധ്യാര്‍ മൈസൂരു ഫോറസ്റ്റ് ഡിവിഷന്‍ കണ്‍സര്‍വേറ്റര്‍ക്ക് കത്ത് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കര്‍ണാടക ടൂറിസം മന്ത്രി സി.പി. യോഗീശ്വര മൈസൂരുവില്‍ ഹെലി ടൂറിസം ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.
Content Highlights: Karnataka heli tourism criticized by environment activists and Mysuru royal family
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..