കലാരൂപങ്ങളുടെ പ്രദര്‍ശനം, സ്ഥിരം സായാഹ്നവേദി; മാറ്റത്തിനൊരുങ്ങി കാരാപ്പുഴ


കാരാപ്പുഴ ഡാം

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മാറ്റത്തിനൊരുങ്ങി കാരാപ്പുഴ ടൂറിസം പദ്ധതി. കാരാപ്പുഴയില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കാരാപ്പുഴ മെഗാടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വൈകീട്ട് ആറുമുതല്‍ എട്ടുമണിവരെ കലാരൂപങ്ങളുടെ പ്രദര്‍ശനത്തിനായി സ്ഥിരം സായാഹ്നവേദി ഒരുക്കാനും നിലവിലുള്ള ആംഫീ തിയേറ്റര്‍ വൈദ്യുതീകരണം നടത്തി ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.

ഗാര്‍ഡനിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 41 ലക്ഷംരൂപയും പാര്‍ക്കിങ് സംവിധാനം വിപുലപ്പെടുത്തുന്നതിനായി 30 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റുകളും യോഗം അംഗീകരിച്ചു. ഡെസ്റ്റിനേഷന്‍ മാനേജര്‍, ഹോര്‍ട്ടികള്‍ച്ചറല്‍ അസിസ്റ്റന്റ്, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ഗ്രീന്‍ പ്രോട്ടോക്കോള്‍ വൊളന്റിയേഴ്സ് തുടങ്ങിയ തസ്തികയിലേക്കുള്ള നിയമനം നടത്താനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനും ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. ഗാര്‍ഡനില്‍ മില്‍മ ഔട്ട്ലെറ്റ്, കുട്ടികളുടെ പാര്‍ക്ക് എന്നിവ സ്ഥാപിക്കും. ഇതിനായി താത്പര്യപത്രം ക്ഷണിക്കും.

മാലിന്യനിര്‍മാര്‍ജനത്തിന് പദ്ധതികള്‍

മാലിന്യനിര്‍മാര്‍ജനത്തിന് ഹരിതകേരള മിഷനുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.സി.ടി.വി., വയര്‍ലെസ് സെറ്റുകള്‍ തുടങ്ങിയവ സജ്ജീകരിക്കുമെന്നും കൃഷിവകുപ്പുമായി സഹകരിച്ച് പാര്‍ക്കിലെ നടപ്പാതകളില്‍ സന്ദര്‍ശകര്‍ക്ക് തണലൊരുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും ടി. സിദ്ദീഖ് എം.എല്‍.എ. പറഞ്ഞു. വെള്ളത്തിന് കേടുണ്ടാവാത്ത രീതിയില്‍ സോളാര്‍ ഉപയോഗിച്ചുള്ള ബോട്ട് സവാരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ പ്രതിനിധകള്‍ വിശദീകരിച്ചു. കളക്ടര്‍ എ. ഗീത, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ പ്രതിനിധികളായ പി. ഗഗാറിന്‍, കെ.ജെ. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: karapuzha dam adventure park tourism project


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented