കാഞ്ഞിരപ്പുഴ പാലക്കയം റോഡിലെ വ്യൂ പോയന്റ്
കാഞ്ഞിരപ്പുഴ: മുകളില്‍ കയറിനിന്നാല്‍ കാഞ്ഞിരപ്പുഴ അണക്കെട്ടും മൂന്നുഭാഗവും പരന്നുകിടക്കുന്ന വിശാലമായ മലനിരകളും വാക്കോടന്‍ മലയും കാണാം. ഇത്രയും വിശാലമായ കാഴ്ചയൊരുക്കുന്ന ഭാഗം വിനോദസഞ്ചാരമേഖലയായ കാഞ്ഞിരപ്പുഴയില്‍ വേറെയില്ല. കാഞ്ഞിരപ്പുഴ-പാലക്കയം റോഡില്‍ കുരിശുപള്ളിയുടെ ഭാഗത്താണ് ജലസേചനവകുപ്പ് വ്യൂ പോയന്റ് നിര്‍മിച്ചത്.
2019-ല്‍ പൂര്‍ത്തിയായ 18 കോടിരൂപയുടെ ഡാം വികസനപദ്ധതിയില്‍പ്പെടുത്തിയാണ് റോഡില്‍നിന്ന് പത്തടിയോളം ഉയരത്തില്‍ 50 പേര്‍ക്ക് നിന്ന് കാണാവുന്ന വ്യൂ പോയന്റ് നിര്‍മിച്ചത്.
അണക്കെട്ടുനിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വ്യൂ പോയന്റടക്കമുള്ള സൗകര്യങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിരുന്നു. അണക്കെട്ടിന്റെ ഷട്ടറിന്റെ ഭാഗത്തേക്കും മുകളിലൂടെയുള്ള റോഡിലും സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. ഈ ഭാഗത്തെ കാഴ്ചകള്‍ കാണുവാനും ഡാമിന്റെ പ്രകൃതിരമണീയത ആസ്വദിക്കാനും വ്യൂ പോയന്റില്‍ നിന്നാല്‍ കഴിയും.
കോവിഡുകാലത്ത് ഉദ്യാനം അടച്ചുപൂട്ടിയെങ്കിലും വ്യൂ പോയന്റ്, ചെക്ക്ഡാം, ഡാമില്‍നിന്നുള്ള വെള്ളം ഒഴുകുന്നത് തുടങ്ങിയവ ആസ്വദിക്കാന്‍ നിയന്ത്രണങ്ങള്‍ മറികടന്ന് സഞ്ചാരികള്‍ എത്തുന്നുണ്ട്.
Content Highlights: Kanjirappuzha View Point, Kanjirappuzha Dam, Palakkad Tourism, Kerala Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..