പാർക്കിലെ കളിയുപകരണങ്ങൾ തുരുമ്പെടുത്ത നിലയിൽ
കാഞ്ഞാണി: കണ്ടശ്ശാംകടവ് ജലോത്സവത്തിനായി ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച പവിലിയനും കുട്ടികളുടെ പാര്‍ക്കും കാടുകയറി നശിക്കുന്നു. ജില്ലയില്‍ ചുണ്ടന്‍വള്ളങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ഏക ജലോത്സവമായതിനാലാണ് പവിലിയന്‍ അനുവദിച്ചത്. എന്നാല്‍, ഏറെ വികസനസാധ്യതകളുള്ള സ്ഥലം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്.
1956 മുതല്‍ നടക്കുന്ന ജലോത്സവത്തിന്റെ പ്രധാന വേദിയായ ബോട്ട് ക്ലബ്ബ് മൈതാനിയിലാണ് കാനോലി കനാലിന് അഭിമുഖമായി പവിലിയന്‍ നിര്‍മിച്ചിട്ടുള്ളത്. ഈ പവിലിയനു സമീപത്താണ് കായലോര ഹൗസിങ് ബോട്ടുകളുള്ളത്. തിരക്കുപിടിച്ച അങ്ങാടിയില്‍നിന്നു മാറി സംസ്ഥാനപാതയോരത്തുള്ള സ്ഥലം സംരക്ഷിച്ചാല്‍ വിനോദസഞ്ചാരത്തിന് സാധ്യതയേറെയാണ്.
2011-ല്‍ പുഴയോരം അരികുകെട്ടി മൈതാനം ടൈല്‍സ് വിരിച്ചിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ അപാകം കാരണം ഇപ്പോള്‍ പുഴയോരത്തിന്റെ അരികുകളും തകര്‍ന്നനിലയിലാണ്. 2015-ല്‍ നിര്‍മിച്ച പവിലിയന്റെ പരിസരമെല്ലാം കാടും പടലും പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണ്. ദീപാലങ്കാരങ്ങളും കേടുവന്നു ഇതിനോടുചേര്‍ന്ന പാര്‍ക്കിലെ കളിയൂഞ്ഞാലും കളിസാമഗ്രികളും തുരുമ്പെടുത്തു. പവിലിയനിലുള്ള രണ്ട് കടമുറികളില്‍ പ്രളയകാലത്തും തുടര്‍ന്നുവന്ന പേമാരിയിലും വെള്ളംകയറി. ടൈലുകള്‍ ഇളകി. ഷട്ടറുകള്‍ തുരുമ്പെടുത്തുതുടങ്ങി.

പവലിയന്റെ നടത്തിപ്പ് വിട്ടുകിട്ടുന്നതിനായി മണലൂര്‍ പഞ്ചായത്ത് ടൂറിസംവകുപ്പിനും ഇറിഗേഷന്‍ വകുപ്പിനും മുരളി പെരുനെല്ലി എം.എല്‍.എ. മുഖേന കത്ത് നല്‍കിയിരുന്നു. സ്ഥലത്ത് അറ്റകുറ്റപ്പണി നടത്തുന്നതില്‍ തടസ്സമില്ലെന്ന മറുപടിയാണ് ഇറിഗേഷന്‍വകുപ്പ് നല്‍കിയത്. വിനോദസഞ്ചാര വകുപ്പാകട്ടെ, മറുപടിയൊന്നും നല്‍കിയുമില്ല.

- വിജി ശശി, പ്രസിഡന്റ്, മണലൂര്‍ പഞ്ചായത്ത്
ടൂറിസം പദ്ധതികളും വേണം

- ടി.പി. ജോജു, നാട്ടുകാരന്‍
പവലിയന്‍ നന്നാക്കണം

- ജോര്‍ജ് ആലപ്പാട്ട്, ജലോത്സവ കമ്മിറ്റി പബ്ലിസിറ്റി കണ്‍വീനര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..