ടൂറിസം ഭൂപടത്തില്‍ ഇടംനേടാന്‍ കല്ലടത്തണ്ണി


ജടായുപ്പാറ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസനം അനിവാര്യം

ഇത്തിക്കരയാറ്റിലെ കല്ലടത്തണ്ണി വെള്ളച്ചാട്ടം

ചടയമംഗലം: ഇത്തിക്കരയാറിന് മാറ്റുകൂട്ടുന്ന കല്ലടത്തണ്ണി വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്ക് കുളിര്‍കാഴ്ചയാണ്. ആറ്റിലെ പാറമുകളിലൂടെ പരന്നൊഴുകി താഴേക്ക് പതിക്കുന്ന ജലധാര സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്ന കാഴ്ചയാണ്.
വെള്ളച്ചാട്ടത്തിനടുത്തുള്ള കബര്‍സ്ഥാന്‍ സന്ദര്‍ശകരുടെ ആരാധനാകേന്ദ്രമാണ്. ജാതിഭേദ ചിന്തകളില്ലാതെ സര്‍വരും കബര്‍സ്ഥാനില്‍ പ്രാര്‍ഥനയ്ക്കായി എത്താറുണ്ട്. നിത്യേന നിരവധിപേരാണ് കല്ലടത്തണ്ണി വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാരുടേയും പ്രിയപ്പെട്ട ലൊക്കേഷനാണ്കല്ലടത്തണ്ണി.
ചടയമംഗലം, വെളിനല്ലൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ഭൂപ്രദേശമാണ് കല്ലടത്തണ്ണി. ചടയമംഗലം-പള്ളിക്കല്‍ റോഡിലെ കല്ലടത്തണ്ണിയില്‍നിന്ന് 400 മീറ്റര്‍ സഞ്ചരിച്ചാല്‍ ആറിന്റ തീരത്തെത്താം. ഇവിടേക്കുള്ള റോഡ് തകര്‍ന്നു. തീരവും നശിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഈ വിനോദസഞ്ചാരകേന്ദ്രം ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് മന്ത്രി എ.സി.മൊയ്തീന് നിവേദനവും നല്‍കിയിട്ടുണ്ട്.
ജടായു ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ബോട്ടിങ് ഉള്‍പ്പെടെയുള്ള ടൂറിസം വികസനത്തെക്കുറിച്ച് ചര്‍ച്ചകളുണ്ടായെങ്കിലും പിന്നീടതും നടന്നില്ല. കല്ലടത്തണ്ണി കേന്ദ്രീകരിച്ച് മിനി ജലവൈദ്യുത പദ്ധതിയും ആലോചിച്ചിരുന്നു. പ്രാദേശികമായ എതിര്‍പ്പിനെത്തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിച്ചത്.
Content Highlights: Kalladathanni Waterfalls, Ithikkara River, Jatayu Rock Tourism Project, Kerala Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented