കാനനഭം​ഗിയും ഉദയാസ്തമന കാഴ്ചകളും; കാലാങ്കിയിലേക്കുള്ള യാത്രകൾ ഇനി കലക്കും


സമുദ്രനിരപ്പിൽനിന്ന് 2000-ത്തോളം അടി ഉയരത്തിലാണ് കാലാങ്കി പ്രദേശം. ഇവിടെനിന്ന് നോക്കിയാൽ കുടകുമലനിരകളുടെ വശ്യസൗന്ദര്യം ആസ്വദിക്കാനാകും.

വ്യൂപോയന്റ് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ഉളിക്കൽ: കണ്ണൂർ ജില്ലയിലെ കാലാങ്കി കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് വഴിതെളിയുന്നു. കർണാടക വനാതിർത്തിയോടുചേർന്നുള്ള കാലാങ്കിയെ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ഉളിക്കൽ പഞ്ചായത്തിന്റെ ശുപാർശയ്ക്ക് സംസ്ഥാന സർക്കാരിന്റെ അഗീകാരം ലഭിച്ചു. ഉളിക്കൽ പഞ്ചായത്തും ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് വികസനപദ്ധതികൾ തയ്യാറാക്കും.

ആദ്യഘട്ട വികസനത്തിന് ഉളിക്കൽ പഞ്ചായത്ത് 23.77 ലക്ഷം രൂപ അനുവദിച്ചു. വിശ്രമമുറി, ശുചിമുറികൾ, കോഫിസ്റ്റാൾ എന്നിവ നിർമിക്കും. രണ്ടാംഘട്ടത്തിൽ കാലാങ്കി മലയുടെ മുകളിൽ നിരീക്ഷണടവർ പണിയും. തുടർ വികസനത്തിന് സമഗ്രപദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജിയുടെ നേതൃത്വത്തിൽ ടൂറിസം പ്രമോഷൻ കൗൺസിൽ അംഗങ്ങളും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സമുദ്രനിരപ്പിൽനിന്ന് 2000-ത്തോളം അടി ഉയരത്തിലാണ് കാലാങ്കി പ്രദേശം. ഇവിടെനിന്ന് നോക്കിയാൽ കുടകുമലനിരകളുടെ വശ്യസൗന്ദര്യം ആസ്വദിക്കാനാകും. കാനനഭംഗി ആസ്വദിക്കാനും ഉദയാസ്തമന കാഴ്ചകൾ കാണാനും നിത്യേന ഒട്ടേറെപ്പേർ ഇവിടെയെത്തുന്നുണ്ട്.

സമയബന്ധിതമായി നടപ്പാക്കും

കാലാങ്കി കേന്ദ്രീകരിച്ച് ടൂറിസത്തിന് വലിയ സാധ്യതകളാണുള്ളത്. അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്താൻ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വികസനപദ്ധതികൾക്ക് സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും സഹകരണം ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും. മാട്ടറ മുതൽ കലാങ്കി ടൗൺ വരെയുള്ള റോഡ് വീതികൂട്ടി മെക്കാ‍ഡം സംവിധാനത്തിൽ വികസിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിലേക്ക് കൂടുതൽ ഗതാഗതസൗകര്യം ഒരുക്കുന്നതിനും നടപടിയുണ്ടാകും.

- പി.സി.ഷാജി, പ്രസിഡന്റ്, ഉളിക്കൽ പഞ്ചായത്ത്

Content Highlights: kalanki view point, kannur tourism, unknown destinations in kannur, malayalam travel news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented