Photo: www.twitter.com
ഉത്തരാഖണ്ഡ്: തീര്‍ഥാടകരും സഞ്ചാരികളും ഒരുപോലെ പങ്കെടുക്കുന്ന കൈലാസത്തിലെ മാനസസരോവവറിലേക്കും ആദികൈലാസത്തിലേക്കുമുള്ള യാത്രകള്‍ റദ്ദാക്കി. രാജ്യത്ത് കോവിഡ് പടരുന്നതിന്റെ സാഹചര്യം കണക്കിലെടുത്താണിത്.
ഇതോടെ ഈ യാത്രകളുമായി ബന്ധപ്പെട്ട് ഉപജീവനം നടക്കുന്ന ഹോട്ടലുടമകളും ഗൈഡുകളുമെല്ലാം കനത്ത പ്രതിസന്ധിയിലായി. കുമയൂണ്‍ മണ്ഡല് വികാസ് നിഗം എന്ന കമ്മിറ്റിയാണ് കൈലാസയാത്രകള്ക്ക് നേതൃത്വം നല്‍കുന്നത്.
ഇവരുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഏകദേശം അഞ്ചുകോടി രൂപയുടെ നഷ്ടമാണ് യാത്ര റദ്ദാക്കുന്നതുമൂലം സംഭവിക്കുക. സാധാരണയായി മാനസസരോവര്‍ യാത്രയില്‍ നിന്നും നാലുകോടിയും ആദി കൈലാസ യാത്രയില്‍ നിന്നും ഒരു കോടി രൂപയും വരുമാനം ലഭിക്കാറുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി.
എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലാണ് മാനസസരോവര്‍ യാത്ര ആരംഭിക്കുക. ഹിമാലയത്തിലേക്ക് നടത്തുന്ന ഈ യാത്ര അതികഠിനമാണ്. സെപ്റ്റംബര്‍ വരെ ഈ യാത്ര നീളും. 18 ബാച്ചുകളിലായി 1000 സഞ്ചാരികള്‍ക്ക് യാത്രയില്‍ പങ്കെടുക്കാം. ആദികൈലാസ യാത്ര ഫെബ്രുവരിയിലാണ് ആരംഭിക്കുക.
1981 തൊട്ടാണ് മാനസസരോവര്‍ യാത്ര ആരംഭിക്കുന്നത്. പിന്നീട് എല്ലാ വര്‍ഷവും യാത്ര കൃത്യമായി നടത്തി. കോവിഡ് ഇന്ത്യയില്‍ ആഞ്ഞടിച്ച 2020-ല്‍ ചരിത്രത്തിലാദ്യമായി യാത്ര റദ്ദാക്കി. ഈവര്‍ഷവും അതേ ദുരവസ്ഥയാണ് തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും വന്നിരിക്കുന്നത്.
Content Highlights: Kailash Mansarovar and Adi Kailash Yatra may get cancelled this year as well
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..