ടുവകളുടെ സാന്നിധ്യംകൊണ്ട് പ്രശസ്തമാണ് ജിം കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമെന്ന നിലയില്‍ കൂടി ശ്രദ്ധനേടിയിട്ടുണ്ട് ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഈ പാര്‍ക്ക്. കോവിഡ് മൂലം അടഞ്ഞുകിടന്നിരുന്ന പാര്‍ക്ക് യാത്രക്കാര്‍ക്കായിസഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഒരു വര്‍ഷം നീളുന്ന ടൂറിസത്തിന്റെ ഭാഗമായിട്ടാണിത്. പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മേഖലകളായ ബിജ്‌റാണി, ധേല, ഗരിജ, ദരാ-ജിഹ്രന, പഖ്രോന്‍ ഒരു വര്‍ഷത്തേക്ക് പകല്‍ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നുവെന്നും പറയുന്നു പാര്‍ക്ക് ഡയറക്ടറായ രാഹുല്‍. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെയാണ് പാര്‍ക്കിലേക്കുള്ള പ്രവേശനം ഒഴിവാക്കിയത്. 

ഇപ്പോള്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ കുറവ് സംഭവിച്ചതിനെത്തുടര്‍ന്നാണ് പാര്‍ക്ക് വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. തുറന്ന ആദ്യദിവസം തന്നെ അമ്പതോളം ബുക്കിംഗ് നടന്നു. ' പാര്‍ക്കുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍ക്ക് വലിയ സഹായമാണിത്. കോവിഡ് മഹാമാരി പാര്‍ക്കിന്റെ വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പുതിയ തീരുമാനം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും'' എന്ന് രാഹുല്‍ പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉത്തരാഖണ്ഡ് വനം പരിസ്ഥിതി മന്ത്രി പരക് സിംഗ് റാവത്ത് പാര്‍ക്ക് തുറക്കാനുള്ള തീരുമാനം പുറത്തുവിട്ടത്. 

പാര്‍ക്ക് തുറന്ന വാര്‍ത്ത വന്യജീവിപ്രേമികള്‍ക്ക് വലിയ സന്തോഷമാണുണ്ടാക്കിയിരിക്കുന്നത്. പാര്‍ക്കില്‍ വസിക്കുന്ന മൃഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിതെന്ന അഭിപ്രായമുണ്ട് ചില വന്യജീവി വിദഗ്ധര്‍ക്ക്. ആദ്യകാലത്ത് ഹയ്‌ലി ദേശീയോദ്യാനമെന്നും രാംഗംഗ ദേശീയോദ്യനമെന്നും വിളിച്ചിരുന്നെങ്കിലും 1957 മുതല്‍ ജിം കോര്‍ബെറ്റിന്റെ സ്മരണാര്‍ഥം പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കടവത്താവളം കൂടിയാണിത്. ഓരോ വര്‍ഷവും ഒട്ടേറെ വിനോദസഞ്ചാരികളാണ് കടുവകളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും ഇവിടെയെത്തുന്നത്.

Content highlights : jim corbett national park is open now for year round tourism