'ഹഡാകാ മട്‌സുരി' അഥവാ നഗ്നരുടെ ഉത്സവം, ഇത് എല്ലാ വിചിത്ര ഉത്സവങ്ങളുടേയും തമ്പുരാന്‍!


എല്ലാ വര്‍ഷവും വേനല്‍ക്കാലത്താണ് അതും ഫെബ്രുവരിയിലെ മൂന്നാമത്തെ ശനിയാഴ്ച സൈദൈജി കനോനിന്‍ ക്ഷേത്രത്തിലയാണ് ഉത്സവം നടക്കാറുള്ളത്.

Photo: Jeff Rabinowitz| Twitter

മ്മളില്‍ ഭൂരിഭാഗം പേരും ഗുജറാത്തിലെ കൈറ്റ് ഫെസ്റ്റിവലിനേക്കുറിച്ചും സ്‌പെയിനിലെ ടൊമാറ്റിന ഫെസ്റ്റിവലിനേക്കുറിച്ചും ബെല്‍ജിയത്തിലെ ചോക്കോ ഫെസ്റ്റിവലിനേക്കുറിച്ചുമെല്ലാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇതിനെല്ലാം മുകളില്‍ നില്‍ക്കുന്ന അതിവിചിത്രമായ ഒരുത്സവം ഈയിടെ ലോകശ്രദ്ധയാകര്‍ഷിച്ച് നടന്നു. അതാണ് 'ഹഡാകാ മട്‌സുരി'. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ജപ്പാന്റെ സ്വന്തം 'നഗ്നരുടെ ഉത്സവം'.

എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഫെബ്രുവരിയിലെ മൂന്നാമത്തെ ശനിയാഴ്ച സൈദൈജി കനോനിന്‍ ക്ഷേത്രത്തിലാണ് ഉത്സവം നടക്കാറുള്ളത്. ഒക്കായാമ നഗരത്തില്‍ നിന്ന് ട്രെയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. പുരുഷന്മാരാണ് പങ്കെടുക്കുന്നത്. ഉത്സവത്തിന്റെ പേരില്‍ നഗ്നതയുണ്ടെങ്കിലും പങ്കെടുക്കുന്നവരാരും പരിപൂര്‍ണ നഗ്നരല്ല. പരമാവധി കുറച്ച് വസ്ത്രം എന്നതാണ് ഉത്സവത്തിന്റെ അടിസ്ഥാനം. അര മറയ്ക്കുന്ന 'ഫുണ്ടോഷി'യും 'ടാബി' എന്ന വെള്ള സോക്‌സുമാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ധരിക്കാറ്.

നല്ല വിളവ് ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണിത് ആഘോഷിക്കുന്നത്. പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 3.20 ന് ആരംഭിക്കുന്ന പരിപാടിയില്‍ ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുണ്ട്. ശേഷം അര്‍ധനഗ്നരായ പുരുഷന്മാര്‍ കൂട്ടമായി ക്ഷേത്രത്തിന് ചുറ്റും ഓടാനാരംഭിക്കും. ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന തണുപ്പുനിറഞ്ഞ കുളത്തിലാണ്. ഇവിടെയിറങ്ങി ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ക്ഷേത്രഭാഗത്തെത്താന്‍.

രാത്രി പത്തുമണിയോടുകൂടി പ്രധാന പൂജാരിയെത്തി തിങ്ങി നിറഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ക്ക് നേരെ 100 കെട്ട് ചുള്ളിക്കമ്പുകളും 20 സെന്റിമീറ്ററോളം വലിപ്പമുള്ള രണ്ട് ഷിംഗി കമ്പുകളും എറിയും. ഈ ഷിംഗി കമ്പുകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. എറിയുന്ന സമയത്ത് ചുള്ളിക്കമ്പുകളോ ഷിംഗി കമ്പുകളോ കൈക്കലാക്കാന്‍ ഭക്തര്‍ ശ്രമിക്കും. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങിനിടെ ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും. ജപ്പാനിലുടനീളമുള്ളവര്‍ക്കൊപ്പം മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുക്കാനായി എത്താറുണ്ട്.

അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഹഡാകാ മട്‌സുരിയില്‍ ഇത്തവണ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണ് കണക്കുകള്‍ പറയുന്നത്. കൊറോണ വൈറസ് ബാധയെ മുന്‍നിര്‍ത്തി പ്രതിരോധനടപടികളും സംഘാടകര്‍ സ്വീകരിച്ചിരുന്നു.

Content Highlights: Hadaka Matsuri Festival, Japan's Naked Festival, Wiered Festival in the World

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented