ആളുകള്‍ കൂടാതിരിക്കാനായി ഹൃദയം നുറുങ്ങുന്ന വേദനയോടെ അവരത് ചെയ്തു


പക്ഷേ ലോക്ക്ഡൗണിനിടയിലും ചിലര്‍ ടുലിപ് പുഷ്പങ്ങളുടെ ഭംഗി ആസ്വദിക്കാനായി എത്തുന്ന വിവരം അറിഞ്ഞതോടെ സര്‍ക്കാര്‍ പുതിയൊരു തീരുമാനമെടുത്തു. വിടര്‍ന്നു നില്‍ക്കുന്ന ഒരു ലക്ഷത്തോളം ടുലിപ് പൂക്കളെ അരിഞ്ഞുവീഴ്ത്തുക.

-

ജപ്പാനിലെ ട്യൂലിപ് പൂപ്പാടം ലോക പ്രശസ്തമാണ്. കണ്ണെത്താദൂരത്തോളം വിടർന്നു നിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങളുടെ വർണക്കാഴ്ച ലോകത്താകമാനമുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.

എന്നാൽ കോവിഡ് 19 പടർന്നുപിടിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ് ജപ്പാൻ. അതുകൊണ്ടുതന്നെ ട്യൂലിപ് പൂക്കൾ ഒരുക്കിയ വർണ വിസ്മയം കാണാനും സഞ്ചാരികൾ എത്താതായി.

പക്ഷേ ലോക്ക്ഡൗണിനിടയിലും ചിലർ ട്യൂലിപ് പുഷ്പങ്ങളുടെ ഭംഗി ആസ്വദിക്കാനായി എത്തുന്ന വിവരം അറിഞ്ഞതോടെ സർക്കാർ പുതിയൊരു തീരുമാനമെടുത്തു. വിടർന്നു നിൽക്കുന്ന ഒരു ലക്ഷത്തോളം ട്യൂലിപ് പൂക്കളെ അരിഞ്ഞുവീഴ്ത്തുക. ഹൃദയം നുറുങ്ങുന്ന വേദനയോടെ കർഷകർ അത് നടത്തുകയും ചെയ്തു. ലക്ഷക്കണക്കിന് പൂക്കൾ മണ്ണിൽ കൂപ്പുകുത്തി. ആ ബഹുവർണക്കാഴ്ചയും നശിച്ചു.

ടോക്യോയിലെ സകുര സിറ്റിയിലെ പൂപ്പാടത്തിലാണ് ഇക്കാര്യം അരങ്ങേറിയത്. എല്ലാ വർഷവും ഇവിടെവെച്ച് നടത്താറുള്ള ട്യൂലിപ് ഫെസ്റ്റിവലും റദ്ദാക്കി. ഇന്ത്യയിലെന്നപോലെ ജപ്പാനിലും കനത്ത സുരക്ഷാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആളുകൾ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്.

Content Highlights: Japan chops down 1 lakh tulips to discourage mass gathering amid COVID 19 crises

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section




Most Commented