ജമ്മുകശ്മീരിൽ നിർമിച്ച തിരുപ്പതി ബാലാജിക്ഷേത്രം | Photo: PTI
തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ജമ്മുകശ്മീരില്‍ നിര്‍മിച്ച തിരുപ്പതി ബാലാജിക്ഷേത്രം തുറന്നു. ആദ്യദിനം നൂറുകണക്കിനാളുകളാണ് ദര്‍ശനത്തിനെത്തിയത്. ജമ്മുവിലെ മജീനിലുള്ള ശിവാലിക് വനമേഖലയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. ഇതോടെ കേന്ദ്രഭരണപ്രദേശത്ത് തീര്‍ഥാടന വിനോദസഞ്ചാരം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
30 കോടി രൂപ ചെലവില്‍ 62 ഏക്കറിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണിത്. ജമ്മുവിനും കശ്മീരിലെ പ്രശസ്തമായ വൈഷ്‌ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന കത്രയ്ക്കും ഇടയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയില്‍ തന്നെയാണ് ഈ ക്ഷേത്രവും നിര്‍മ്മിച്ചിരിക്കുന്നത്.
ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര മന്ത്രിമാരായ ഡോ. ജിതേന്ദ്ര സിങ്, ജി. കിഷന്‍ റെഡ്ഡി എന്നിവര്‍ചേര്‍ന്ന് ക്ഷേത്രം ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശിന് പുറത്ത് നിര്‍മിച്ച ആറാമത്തെ തിരുപ്പതി ബാലാജി ക്ഷേത്രമാണിത്. ജമ്മുകശ്മീരിന് പുറമേ ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, കന്യാകുമാരി, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും വെങ്കിടേശ്വര ക്ഷേത്രങ്ങളുണ്ട്.
Content Highlights: Jammu's Tirupati Balaji temple opens for devotees
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..