ത്രേതായുഗസ്മരണകളുയര്‍ത്തി ജടായുപ്പാറ കോദണ്ഡരാമക്ഷേത്രം


ബി സുരേന്ദ്രന്‍

ഇവിടെനിന്നുള്ള ദൂരക്കാഴ്ച മനോഹരമാണ്. ഉദയാസ്തമയകാഴ്ചകളുടെ ഭംഗി വിവരണാതീതം.

ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രം

ചടയമംഗലം: ജടായുപ്പാറയിലെ കോദണ്ഡരാമക്ഷേത്രം വേറിട്ട അനുഭവം നല്‍കുന്ന തീര്‍ഥാടനകേന്ദ്രമാണ്. ത്രേതായുഗസ്മരണകളുയര്‍ത്തി പാറമുകളില്‍ കോദണ്ഡരാമക്ഷേത്രം നിലകൊള്ളുന്നു. ഇവിടെനിന്നുള്ള ദൂരക്കാഴ്ച മനോഹരമാണ്. ഉദയാസ്തമയകാഴ്ചകളുടെ ഭംഗി വിവരണാതീതം.

സീതാദേവിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രാവണന്റെ വെട്ടേറ്റു നിലംപതിച്ച ജടായുവിന് ശ്രീരാമന്‍ മോക്ഷം നല്‍കിയ സങ്കേതമാണ് ജടായുപ്പാറയെന്നാണ് വിശ്വാസം. ശ്രീരാമന്റെ പാദമുദ്ര പതിഞ്ഞ പവിത്രസ്ഥാനമാണിതെന്ന് വിശ്വാസികള്‍ കരുതുന്നു. ജീവന്‍ വെടിയുന്നതിനുമുമ്പ് ശ്രീരാമനെ ഒരു നോക്കു ദര്‍ശിക്കണമെന്നായിരുന്നു ജടായുവിന്റെ അന്ത്യാഭിലാഷം.

അല്പം വെള്ളം കുടിച്ചിട്ടാണെങ്കിലും ജീവന്‍ നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ കഠിനമായി പാറയില്‍ കൊക്കുകൊണ്ട് ഉരസിയപ്പോള്‍ തീര്‍ഥജലം പ്രവഹിച്ചു. കൊക്കരണി എന്നറിയപ്പെടുന്ന ജലസ്രോതസ്സ് അതാണ്. ശ്രീരാമനെ സ്തുതിച്ച് സീതാപഹരണസംഭവങ്ങള്‍ ജടായു വിവരിച്ചു. ശ്രീരാമന്‍ മടിയിലിരുത്തി ജടായുവിനെ തലോടി. പിന്നീട് അച്ഛന്‍ ദശരഥനെ സംസ്‌കരിച്ച അതേ പ്രാധാന്യത്തോടെ രാമന്‍ ജടായുവിന് അന്ത്യകര്‍മം നടത്തിയെന്നും പുരാണം.

കൊക്കരണി

ഇതിഹാസമുഹൂര്‍ത്തങ്ങളുറങ്ങുന്ന ജടായുപ്പാറയില്‍ അധ്യാത്മരാമായണം ഭക്തര്‍ പാരായണം ചെയ്യുന്നതും ആചാരമാണ്. ജടായുമോക്ഷസ്ഥാനവും കോദണ്ഡരാമനും കൊക്കരണിയും ഭക്തര്‍ക്ക് ദിവ്യാനുഭൂതി പകരുന്നു. തീര്‍ഥയാത്രയ്ക്ക് ഒട്ടേറെ ഭക്തസംഘങ്ങളാണ് നാടിന്റെ നാനാഭാഗത്തുനിന്ന് നിത്യേന എത്തുന്നത്. വടക്കേ ഇന്ത്യന്‍ മാതൃകയില്‍ ശില്പചാതുരിയോടെയാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. വാനരന്മാരുടെ അധിവാസകേന്ദ്രമായ പാറമുകളില്‍ വാനര ഊട്ടും ദിവസവും നടക്കുന്നുണ്ട്.

പദം പദം രാമപാദം പദ്ധതി

ജടായുപ്പാറയിലേക്കുള്ള മലകയറ്റം സുഗമമാക്കുന്നതിനുള്ള മഹായജ്ഞവും ഇതിനകം തുടങ്ങി. പദം പദം ശ്രീരാമപാദം എന്നറിയപ്പെടുന്ന സംരംഭം ഓരോ പടിയും ഭക്തരുടെ വകയായി നിര്‍മിച്ചാണ് പൂര്‍ത്തിയാക്കുന്നത്. എം.സി.റോഡില്‍ തുടങ്ങി പാറയുടെ മുകളിലുള്ള രാമപാദംവരെ ആയിരത്തോളം പടികള്‍ നിര്‍മിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ജടായുപ്പാറ കോദണ്ഡരാമക്ഷേത്രം ട്രസ്റ്റാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പാറകള്‍ക്കിടയിലൂടെയുള്ള മലയാത്ര സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചയാണ് നല്‍കുക. ജീവജാലങ്ങളും കാടും മേടും നിറഞ്ഞ ജൈവവൈവിധ്യവും ആകര്‍ഷകമാണ്. കോദണ്ഡരാമക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പദം പദം രാമപാദം പദ്ധതിക്കായി വിപുലമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് രാജ്യത്തെങ്ങും നടത്തുന്നത്.

ശ്രീരാമ സാംസ്‌കാരികകേന്ദ്രം സ്ഥാപിക്കും

കോദണ്ഡരാമക്ഷേത്രത്തോടനുബന്ധിച്ച് ശ്രീരാമ സാംസ്‌കാരികകേന്ദ്രം നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. ഹനുമാന്റെ മുപ്പതടി പൊക്കമുള്ള പൂര്‍ണകായ പ്രതിമയാണ് പ്രവേശനകവാടത്തില്‍ സ്ഥാപിക്കുക.

Content Highlights: jadayupara chadayamangalam kollam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented