കശ്മീര്‍: സഞ്ചാരികളുടെ പറുദീസയായ ജമ്മു കശ്മീരില്‍ ഹെലികോപ്ടര്‍ ടൂറിസം വരുന്നു. തിരഞ്ഞെടുക്കപ്പെട്ട സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഹെലി ടൂറിസം പ്രാവര്‍ത്തികമാകുക. 

എയര്‍ റൈഡുകളും എയര്‍ സഫാരികളും പദ്ധതിയിലുണ്ടാകും. ദാല്‍ തടാകം ഹെലി ടൂറിസത്തില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്. ജമ്മുവിലെയും കശ്മീരിലെയും മികച്ച സഞ്ചാരകേന്ദ്രങ്ങള്‍ കണ്ടെത്തി ഒരു റൂട്ട് മാപ്പ് അധികൃതര്‍ തയ്യാറാക്കുന്നുണ്ട്.

ജമ്മു കശ്മീരിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. കോവിഡ് പ്രതികൂലമായി ബാധിച്ച ജമ്മു-കശ്മീരിലെ ടൂറിസംരംഗം ശിഥിലമായിരുന്നു. ആയിരങ്ങളാണ് ജോലി നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ നട്ടംതിരിയുന്നത്. 

പുതിയ സഞ്ചാരപദ്ധതികള്‍ വരുന്നതോടെ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതശൈലിയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: J&K plans to launch helicopter services to tourist hotspots